ജോപ്പന്‍റെ ചുറുചുറുക്ക് !

WEBDUNIA| Last Modified തിങ്കള്‍, 17 ജനുവരി 2011 (14:33 IST)
വിധവായായ 65കാരി ഡോള്‍മ അമ്മായിക്ക് തൊട്ടടുത്ത് വീട്ടില്‍ പുതുതായി താമസിക്കാന്‍ വന്ന വൃദ്ധനായ ജോപ്പനോട് വല്ലാത്ത അസൂയ തോന്നി.

തലമുടിയും താടിയുമൊക്കെ നരച്ച് മുഖത്ത് ചുളിവുകള്‍ വീണുവെങ്കിലും ജോപ്പന്‍ എപ്പോഴും സന്തോഷവാനായിരുന്നു ഇതാണ് അമ്മായിക്ക് അസൂയ തോനിച്ചത്.

ഒരു ദിവസം ജോപ്പനോട് രണ്ടും കല്‍പിച്ച അമ്മായി ചോദിച്ച്’“ ജോപ്പാ നിങ്ങള്‍ എങ്ങനെയാണ് ഇത്ര ചുറു ചുറുക്കോടെ ഇരിക്കുന്നത്?”

ജോപ്പന്‍ പറഞ്ഞു: ഞാന്‍ ദിവസവും പത്ത് പായ്ക്കറ്റ് സിഗററ്റ് വലിക്കും, ഒരു ഫുള്‍ ബോട്ടില്‍ വിസ്കി കുടിക്കും, പിന്നെ വല്ലപ്പോഴും കുറച്ച് കഞ്ചാവും വലിക്കും.

അത്ഭുതപെട്ട് പോയ ഡോള്‍മ അമ്മായി ചോദിച്ചു: നിങ്ങള്‍ക്ക് എത്ര വയസായി?

ജോപ്പന്‍: ഇരുപത്തി രണ്ട്..!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :