കോടതി വിധി മറികടക്കാം

WEBDUNIA| Last Modified ബുധന്‍, 14 ജൂലൈ 2010 (16:14 IST)
ജോപ്പനെ കോടതി ശിക്ഷിച്ചു. നഗരസഭാ കൗണ്‍സിലറായ ശകുന്തളയെ “പട്ടി” എന്ന്‌ വിളിച്ചതിനായിരുന്നു ജോപ്പനെ കോടതി ശിക്ഷിച്ചത്‌.

കോടതി വിധികേട്ട്‌ ആശങ്കാകുലനായ ജോപ്പന്‍ ജഡ്‌ജിയെ സമീപിച്ചു. “സാര്‍ ഈ വിധി പ്രകാരം എനിക്ക്‌ ഇനി കൗണ്‍സിലര്‍ ശകുന്തളയെ പട്ടി എന്ന്‌ വിളിക്കാന്‍ കഴിയില്ല അല്ലേ ?”

“അതെ വളരെ ശരിയാണ്”‌, ജഡ്‌ജി പ്രതിവചിച്ചു.

സംശയം തീരാത്ത ജോപ്പന്‍ അടുത്ത സംശയം ഉന്നയിച്ചു, “ഈ വിധി പ്രകാരം ഒരു പട്ടിയെ ശകുന്തളേ എന്ന്‌ വിളിക്കുന്നതില്‍ എനിക്ക്‌ വിലക്കുണ്ടോ?”

“തീര്‍ച്ചയായും ഇല്ല, ഏത്‌ പട്ടിയേയും നിങ്ങള്‍ക്ക്‌ ആ പേരില്‍ വിളിക്കാം”, ജഡ്‌ജി പറഞ്ഞു.

സന്തോഷവാനായ ജോപ്പന്‍ കോടതിക്ക്‌ പുറത്തിറങ്ങി, കൗണ്‍സില്‍ ശകുന്തളയുടേ നേര്‍ക്ക്‌ നടന്നു, അവരുടെ മുഖത്ത്‌ നോക്കി സന്തോഷത്തോടെ ജോപ്പന്‍ വിളിച്ചു
“നമസ്‌കാരം ശകുന്തളേ....”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :