WEBDUNIA|
Last Modified വെള്ളി, 21 ജനുവരി 2011 (15:30 IST)
ഒരു ദിവസം സുരേഷ് തന്‍റെ സഹപ്രവര്‍ത്തകനായ ജോപ്പനോട് പറഞ്ഞു,
“കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരാളോട് ഒരു ലക്ഷം രൂപ കടം ചോദിച്ചു അയാള്‍ തന്നില്ല, അയാള്‍ വണ്ടി ഇടിച്ച് മരിച്ചു.കഴിഞ്ഞ മാസം മറ്റൊരാളോട് ആയിരം രൂപാ ചോദിച്ചു അയാളും തന്നില്ല. അയാള്‍ പേപ്പട്ടിയുടെ കടിയേറ്റ് പേപിടിച്ച് മരിച്ചു”
ജോപ്പന്‍: ഇതൊക്കെ എന്നോട് എന്തിനാ പറയുന്നത്?
സുരേഷ്: ഞാന്‍ നിന്നൊട് ഒരു നൂറു രൂപ കടം ചോദിക്കാനാ വന്നത്.