WEBDUNIA|
Last Modified തിങ്കള്‍, 10 ജനുവരി 2011 (13:30 IST)
ഇരുപത്തിനാലു വയസുള്ളപ്പോള്‍ ഇംഗ്ലണ്ടിലെ പ്രധാനമന്ത്രിയായ ആളാണ് വില്യം പിറ്റ്. അതുകൊണ്ട് അദ്ദേഹവുമായി ബന്ധം ഒപ്പിക്കാന്‍ വിവാഹപ്രായമായ പെണ്‍മക്കളുടെ രക്ഷിതാക്കളെല്ലാം മത്സരിച്ചു.
വിരുന്നു സത്കാരത്തിനിടെ ഒരു സുഹൃത്ത് അടുത്തു വന്ന് അഭ്യര്‍ത്ഥിച്ചു.
“പ്രിയ പിറ്റ്, നിങ്ങള്‍ ഒരു ഭാര്യയെ സ്വീകരിക്കു..”
തന്‍റെ ചുറ്റും നിന്ന് സുഹൃത്തുക്കളെ നോക്കി പിറ്റ് ചോദിച്ചു. നിങ്ങളില്‍ ആരുടെ ഭാര്യയെ ആണ് ഞാന്‍ സ്വീകരിക്കേണ്ടത്?