മുതല പോയപ്പോള്‍ സ്രാവ് !

WEBDUNIA| Last Modified വെള്ളി, 21 ജനുവരി 2011 (15:28 IST)
നദിയിലൂടെ ബോട്ടിങ്ങ് നടത്തുകയായിരുന്ന ഒരു വിദേശിയുടെ ബോട്ട് വെള്ളം കയറി മുങ്ങി. മുതലകളുടെ പരാക്രമത്തിന്‍റെ പേരില്‍ കുപ്രസിദ്ധി നേടിയ ആ നദിയിലൂടെ നീന്തി കരയ്ക്ക് കയറാന്‍ അയാള്‍ ആശങ്കപ്പെട്ട് നില്‍ക്കുമ്പോള്‍ അക്കരെയിരുന്ന് ജോപ്പന്‍ ചൂണ്ടയിടുന്നത് കണ്ടു. അയാള്‍ ജോപ്പനോട് ഉറക്കെ വിളിച്ച് ചോദിച്ചു,

“ഇവിടെ മുതലകളുടെ ശല്യമുണ്ടോ,നീന്തിയാല്‍ കുഴപ്പമാകുമോ?”

ജോപ്പന്‍: ഇവിടത്തെ മുതലകള്‍ ഒക്കെ പോയിട്ട് വര്‍ഷങ്ങളായി.

ഇതു കേട്ട വിദേശി വെള്ളത്തിലേക്ക് ചാ‍ടി കരയിലേക്ക് നീന്തുന്നതിനിടയില്‍ ജോപ്പനോട് വീണ്ടും ചോദിച്ചു,
“നിങ്ങള്‍ ഈ മുതലകളെ ഒക്കെ എന്ത് ചെയതു?”

ജോപ്പന്‍ :ഞങ്ങള്‍ ഒന്നും ചെയ്തില്ല അവയെ എല്ലാം കൊലയാളി സ്രാവുകള്‍ പിടിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :