WEBDUNIA|
Last Modified വെള്ളി, 14 ജനുവരി 2011 (17:40 IST)
ഫാകസ് സൌകര്യമുള്ള കമ്പ്യൂട്ടര്‍ വാങ്ങിയ ജോപ്പന്‍ എത്ര ശ്രമിച്ചിട്ടും അതില്‍ നിന്ന് ഫാകസ് അയക്കാന്‍ സാധിച്ചില്ല. ഇതേകുറിച്ച് ജോപ്പന്‍ സര്‍വീസ് സെന്‍ററില്‍ പരാതി പറഞ്ഞു.
പ്രശനം പരിഹരിക്കാന്‍ എത്തിയ എഞിനിയര്‍ ജോപ്പനോട് എങ്ങനെയാണ് ഫാകസ് അയച്ചതെന്ന് ചോദിച്ചു.
ജോപ്പന്‍ ഉടന്‍ തന്നെ കമ്പ്യൂറില്‍ ഫാകസ് അയക്കാനുള്ള നമ്പര്‍ ഡയല്‍ ചെയ്ത ശേഷം ഒരു കടലാസെടുത്ത് മോണിറ്ററിന് മുന്നില്‍ പിടിച്ചിട്ടു പറഞ്ഞു, “കണ്ടോ ഫാകസ് പോകുന്നില്ല!”