WEBDUNIA|
Last Modified വ്യാഴം, 17 ജൂണ്‍ 2010 (16:29 IST)
ബാല്യകാല സുഹൃത്തുക്കളായ ഡോള്‍മ്മ അമ്മായിയും ശകുന്തളയും ഏറെ നാളുകള്‍ക്ക് കണ്ട്മുട്ടിയപ്പോള്‍...
ശകുന്തള: ഡോള്‍മ്മ നിന്റെ മകള്‍ എങ്ങനെയിരിക്കുന്നു? അവളുടെ കുടുംബ ജീവിതം എങ്ങനെ പോകുന്നു?
ഡോള്‍മ്മ: എന്റെ മകള്‍ ഒരു ഭാഗ്യവതിയാണ്. അവള്‍ക്ക് വളരെ നല്ല ഒരു ഭര്‍ത്താവിനെയാണ് കിട്ടിയിരിക്കുന്നത്. അവള് വീട്ടുജോലി ഒന്നും ചെയ്യേണ്ടി വരാറില്ല. അടുക്കള പണിയും, വീട് വൃത്തിയാക്കുന്നതും കുട്ടികളെ നോക്കുന്നതുമെല്ലാം അവളുടെ ഭര്‍ത്താവ് തന്നെയാണ്. അവള് രാവിലെ ഉറക്കമെഴുനേറ്റാല് ടീവിക്ക് മുന്‍പിലും ക്ലബ്ബിലുമൊക്കെയായാണ് സമയം ചിലവഴിക്കുന്നത്.
ശകുന്തള: അത് നന്നായി അപ്പോള്‍ നിന്റെ മകന്റെ കാര്യമോ?
ഡോള്‍മ്മ: അവന്റെ കാര്യം വളരെ കഷ്ടമാണ്. അവന്റെ ഭാര്യ ഒരു മൂധേവിയാണ്. അവള് രാവിലെ എഴുന്നേറ്റാല്‍ ടീ വിക്ക് മുന്നിലും ക്ലബ്ബിലുമായാണ് സമയം ചിലവഴിക്കുന്നത്. അടുക്കള പണിയും വീട് വൃത്തിയാക്കുന്നതും കുട്ടികളെ നോക്കുന്നതുമെല്ലാം എന്റെ മകന് തന്നെയാണ് !