ജോപ്പാ നിനക്ക്‌ സ്വര്‍ഗത്തില്‍ പോകേണ്ടേ?

WEBDUNIA| Last Modified ബുധന്‍, 5 ജനുവരി 2011 (14:38 IST)
ജോപ്പനും കൂട്ടുകാരും പള്ളിയില്‍ വന്നു. അച്ചന്‍ ഓരോരുത്തരയായി വിളിച്ച്‌ ചോദിച്ചു: നിങ്ങള്‍ക്ക്‌ സ്വര്‍ഗത്തില്‍ പോകണമോ?

“തീര്‍ച്ചയായും”

“എങ്കില്‍ നിങ്ങള്‍ വരിവരിയായി പൂജാമുറിയിലേക്ക്‌ പോകുവിന്‍”

ജോപ്പന്‍മാത്രം വരിയില്‍ നില്‍ക്കാതെ മാറി നിന്നു.

“ജോപ്പന്‍ നിനക്ക്‌ സ്വര്‍ഗത്തില്‍ പോകേണ്ടേ? ”

“വേണ്ട ”

“എന്ത്‌.. നിനക്ക്‌ മരിക്കുമ്പോള്‍ സ്വര്‍ഗത്തില്‍ പോകേണ്ടെന്നോ? ”

“മരിച്ച ശേഷം എനിക്ക്‌ സ്വര്‍ഗത്തില്‍ പോകണം, ഞാന്‍ വിചാരിച്ചു അച്ചന്‍ ഇപ്പോള്‍ ഇവരേയും കൊണ്ട്‌ സ്വര്‍ഗത്തിലേക്ക്‌ പോകുകയാണെന്ന്‌ !!! ”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :