WEBDUNIA|
Last Modified തിങ്കള്‍, 12 ജൂലൈ 2010 (16:05 IST)
ജോപ്പന് കന്യാസ്ത്രീമാരെ കണ്ണെടുത്താല്‍ കണ്ടു കൂട. കാരണം, കന്യാസ്ത്രീമാരുടെ സ്കൂളില്‍ ആണ് ജോപ്പന് പഠിച്ചത്. എവിടെ കന്യാസ്ത്രീകളെ കണ്ടാലും കളിയാക്കുക ജോപ്പന്റെയും കൂട്ടുകാരുടേയും ശീലമാണ്.
പള്ളിയിലേക്ക് പോയ ഒരു കൂട്ടം കന്യാസ്ത്രീമാരുടെ പുറകെ ജോപ്പനും കൂട്ടരും കളിയാക്കാന്‍ കൂടി.
“എടാ സുരേഷേ, ഈ കന്യാസ്ത്രീമാരെ കൊണ്ട് ഒരു രക്ഷയുമില്ല, കല്യാശേരിയില്‍ ഒരു കന്യാസ്ത്രീ മഠം വരാന്‍ പോകുകയാണെന്ന് അറിയുന്നു, അതുകൊണ്ട് ഞാന്‍ അവിടെ നിന്ന് താമസം മാറാന്‍ പോകുകയാ” ജോപ്പന് ഉറക്കെ പറഞ്ഞു.
സുരേഷും വിട്ടില്ല, “ജോപ്പാ ഞങ്ങളുടെ പട്ടിമറ്റത്ത് നൂറ് കന്യാസ്ത്രീകള്‍ വരുമെന്ന് വാര്‍ത്തയുണ്ട് അതുകൊണ്ട് ഞാനും എവിടേയ്ക്ക് എങ്കിലും മാറാന്‍ ആഗ്രഹിക്കുകയാ”
ജംഗ്പങ്കിയും അവരുടെ ഒപ്പം കൂടി, “ഞങ്ങളുടെ വീട്ടിന് അടുത്തും കന്യാസ്ത്രീ മഠം തുടങ്ങി അതുകൊണ്ട് ഞാനും എവിടേയ്ക്കെങ്കിലും മാറാന്‍ തീരുമാനിച്ചു”.
ഇതെല്ലാം കേട്ടു കൊണ്ട് നടന്ന കന്യാസ്ത്രീകൂട്ടത്തിലെ സിസ്റ്റര്‍ ശകുന്തളക്ക് ദേഷ്യം വന്നു.
അവര്‍ തിരിഞ്ഞു നിന്ന് ചോദിച്ചു, നിങ്ങള്‍ക്കെല്ലാം കൂടി നരകത്തില്‍ പോയാലെന്താ അവിടാകുമ്പോള്‍ കന്യാസ്ത്രീകളൊന്നും കാണില്ല.