ജൂനിയര്‍ ജോപ്പന്‍

WEBDUNIA| Last Modified ബുധന്‍, 19 ജനുവരി 2011 (13:50 IST)
ജോപ്പന്‍റെ നാല് വയസ്സുകാരനയ മകന്‍ ജുനിയര്‍ ജോപ്പന്‍ എപ്പോഴും പാന്‍റ്‌സിന്‍റെ സിബ്ബ് ഇടാന്‍ മറക്കുമായിരുന്നു. ഇത്‌ കാരണം അമ്മ എപ്പോഴും വഴക്ക് പറയും. ആളുകളുടെ മുന്നില്‍ വെച്ച് മകന്‍ സിബ്ബ് ഇടാതെ നില്‍കുന്നത് കാണുമ്പോള്‍ അമ്മ അവനോട് കാഴ്ചബംഗ്ലാവ് അടയ്ക്കാന്‍ പറയും ഇത് കേള്‍ക്കുമ്പോള്‍ ജുനിയര്‍ ജോപ്പന്‍ അനുസരണയോടെ സിബ്ബ് അയയ്ക്കുകയും ചെയ്യും.

ഒരു ദിവസം ജോപ്പന്‍റെ നാട്ടിലെ അയല്‍വാസിയായ സ്ത്രീ വീട്ടില്‍ വന്നു. ആചാര്യ മര്യാദയോടെ അവരെ സ്വീകരിച്ചിരുത്തിയ ശേഷം ജോപ്പന്‍റെ മകന്‍ ചോദിച്ചു,

“ ചേച്ചി എന്താ വന്നത്?”

വിരുന്നുകാരി മറുപടി നല്‍കി,“ ഞാന്‍ കാഴ്ചബംഗ്ലാവ് കാണാന്‍ വന്നതാ മോനെ”

ജൂനിയര്‍ ജോപ്പന്‍: അതിന് കാഴ്ചബംഗ്ലാവ് അടച്ചിരിക്കുകയാണെല്ലൊ?

അബദ്ധം മനസിലാക്കിയ വിരുന്നുകാരി പറഞ്ഞു,“ അത് ചെറിയ കാഴ്ചബംഗ്ലാവ് അല്ലെ. ഞാന്‍ വലിയ കാഴ്ചബംഗ്ലാവ് കാണാനാ വന്നത്”

ഇതു കേട്ട് ജൂനിയര്‍ ജോപ്പന്‍ സന്തോഷത്തൊടെ പറഞ്ഞു;

“ എന്നാല്‍ ഞാന്‍ അച്ഛനെ വിളിക്കാം.”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :