കുരങ്ങന്‍റെ ഭക്ഷണം

WEBDUNIA| Last Modified ചൊവ്വ, 15 മാര്‍ച്ച് 2011 (15:23 IST)
ജോപ്പന്‍റെ മകന്‍ ജൂനിയര്‍ സ്കൂളില്‍ നിന്ന് മൃഗശാല കാണാന്‍ പോയി. തിരിച്ചെത്തിയ ശേഷം മൃഗശാലയില്‍ കണ്ട ഒരു സുന്ദരന്‍ കുരങ്ങനെ വാങ്ങി തരണമെന്ന് വാശി പിടിച്ച് കരയാന്‍ തുടങ്ങി.

ജൂനിയറിന്‍റെ ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ ജോപ്പന്‍ പറഞ്ഞു,

“കുരങ്ങനെ വാങ്ങാം പക്ഷേ അതിന് എന്താ കഴിക്കാന്‍ കൊടുക്കുക?”

ജൂനിയര്‍: അതിന് ഒന്നും കൊടുക്കണ്ട അച്ഛാ

ജോപ്പന്‍: അത് നിനക്കെങ്ങനെ അറിയാം?

ജൂനിയര്‍: കൂടിന് മുന്നിലെ ബോര്‍ഡില്‍ കുരങ്ങന് ഒന്നും തിന്നാന്‍ കൊടുക്കരുതെന്ന് എഴുതി വെച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :