കര്‍മ്മസന്നദ്ധനായ ഡോക്ടര്‍

WEBDUNIA| Last Modified തിങ്കള്‍, 5 ജൂലൈ 2010 (17:43 IST)
ഡോക്ടര്‍ ജോപ്പന്‍ പകല്‍ മുഴുവന്‍ ജോലി എടുത്ത്‌ ക്ഷീണിച്ച്‌ വീട്ടിലെത്തിയപ്പോള്‍ അതാ ഫോണ്‍ നിര്‍ത്താതെ ചിലയ്‌ക്കുന്നു.

ഫോണില്‍ സംസാരിച്ച ജോപ്പന്‍ വീണ്ടും കര്‍മ്മ സന്നദ്ധനായി.

“മേളേ മേഴ്‌സീ വേഗം എന്‍റെ മരുന്ന്‌ സഞ്ചി എടുത്ത്‌ കാറില്‍വയ്‌ക്കു, വേഗം വേണം, അത്യാവശ്യമാണ്‌..”

“എന്തിന്‌ പപ്പാ?” മേഴ്‌സി ചോദിച്ചു

“സംസാരിച്ച്‌ നിന്ന്‌‌ സമയം കളയാതെ വേഗമാകട്ടെ..”

“അപ്പന്‍ എന്തിനാണ്‌ ധൃതി വയ്‌ക്കുന്നത്‌ എന്താണ്‌ കാര്യം?”

“ഞാന്‍ എത്രയും വേഗം ഇറങ്ങി ചെന്നില്ലെങ്കില്‍ ഉടന്‍ മരിക്കുമെന്ന്‌ ഒരുത്തന്‍ ഫോണ്‍ ചെയ്‌തു പറഞ്ഞു.”

“പപ്പാ, സമാധാനിക്കു, അത്‌ എന്നെ ആരെങ്കിലും വിളിച്ചതായിരിക്കും”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :