പ്രതീക്ഷയുണര്‍ത്തി പത്തേമാരിയുടെ ട്രെയിലര്‍

Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (14:21 IST)


സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന
മമ്മൂട്ടി ചിത്രം പത്തേമാരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ നായികയായെത്തുന്നത് ജ്യുവല്‍ മേരിയാണ്. മമ്മൂട്ടിയ്ക്കൊപ്പം ശ്രീനിവാസനും തുല്യപ്രാധാന്യമുള്ള വേഷത്തില്‍ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് സലിം അഹമ്മദാണ്. മധു അമ്പാട്ടാണ് പത്തേമാരിയുടെ ഛായാഗ്രാഹകന്‍. ശബ്ദം റസൂല്‍ പൂക്കുട്ടി. ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബിജിബാലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :