Last Updated:
തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (15:21 IST)
ദുല്‍ക്കര്‍ സല്‍മാന്‍റെ കാമുകി ആരായിരിക്കും? കോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം അതാണ്. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍റെ നായികയാകുന്നത് നിത്യാ മേനോന്‍ ആയിരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത്, പാര്‍വതിയാണ് ഈ സിനിമയിലെ നായികയായി എത്തുന്നത് എന്നാണ്.
സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചുകഴിഞ്ഞു. മൂന്ന് മാസത്തെ ഡേറ്റാണ് മണിരത്നത്തിന് ദുല്‍ക്കര്‍ നല്‍കിയിരിക്കുന്നത്. എന്തായാലും പാര്‍വതി തന്നെ ദുല്‍ക്കറിന് നായികയായി വരുമെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.
ബാംഗ്ലൂര്‍ ഡെയ്സ് എന്ന മെഗാഹിറ്റ് ചിത്രത്തില്‍ ദുല്‍ക്കറും പാര്‍വതിയും തമ്മിലുള്ള കെമിസ്ട്രി ഇഷ്ടമായതാണ് പാര്‍വതിയെ തെരഞ്ഞെടുക്കാന്‍ മണിരത്നത്തെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഒരു പ്രണയകഥയാണ് ഇത്തവണ മണിരത്നം പറയുന്നത്.
പി സി ശ്രീറാമാണ് ഈ സിനിമയുടെ ഛായാഗ്രഹണം. അലൈപായുതേയ്ക്ക് ശേഷം ശ്രീറാം ക്യാമറ ചലിപ്പിക്കുന്ന മണിരത്നം ചിത്രമാണിത്. സംഗീതം എ ആര്‍ റഹ്‌മാന്‍.
മരിയാന്‍ എന്ന ഗംഭീര സിനിമയ്ക്ക് ശേഷം മണിരത്നം ചിത്രത്തിലൂടെ പാര്‍വതി വീണ്ടും തമിഴിലെത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനം മുട്ടുന്നു.