BIJU|
Last Modified ശനി, 22 ഏപ്രില്‍ 2017 (16:18 IST)
എവിടെയും ഗ്രേറ്റ്ഫാദര്‍ വിശേഷങ്ങളാണ്. ആ സിനിമ നേടുന്ന മഹാവിജയത്തിന്‍റെ വാര്‍ത്തകളും അതേപ്പറ്റിയുള്ള ചര്‍ച്ചകളുമാണ്. അതിനിടെ മമ്മൂട്ടി ആരാധകര്‍ പോലും മറന്നുപോയൊരു സംഗതിയുണ്ട്. എന്താണ് പുത്തന്‍പണത്തിന്‍റെ അവസ്ഥ?
പുത്തന്‍പണം ഒരു പരാജയമാണെന്ന രീതിയിലാണ് പലരും സംസാരിക്കുന്നതുതന്നെ. എന്നാല്‍ കേട്ടോളൂ, പുത്തന്‍പണം സൂപ്പര്‍ഹിറ്റായി മാറുകയാണ്. ചെറിയ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഈ സിനിമ കളിക്കുന്ന എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഇപ്പോഴും 80 ശതമാനത്തിലധികം സീറ്റുകള്‍ ഫുള്ളാണ്. വാരാന്ത്യങ്ങളില്‍ എല്ലാ സെന്‍ററുകളിലും ഹൌസ്ഫുള്ളാകുന്നുണ്ട്.
ഇതിനോടകം പത്തുകോടിക്ക് മേല്‍ കളക്ഷന്‍ വന്ന പുത്തന്‍പണത്തിന് എല്ലാ ബിസിനസും കഴിയുമ്പോള്‍ 20 കോടിക്ക് മുകളില്‍ പണം വാരാന്‍ കഴിയും. വിദേശരാജ്യങ്ങളിലെ വരുമാനം ഇവിടെ കൂട്ടിയിട്ടില്ല.
നിത്യാനന്ദ ഷേണായ് എന്ന വ്യത്യസ്തമായ കഥാപാത്രം മമ്മൂട്ടിയുടെ കരിയറിന് ലഭിച്ച നേട്ടമാണ്. കാസര്‍കോട് ഭാഷ സംസാരിക്കുന്ന കഥാപാത്രത്തെ ഏറെ മികവോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.
മമ്മൂട്ടി - രഞ്ജിത് ടീമിന്‍റെ മാജിക് തന്നെയാണ് പുത്തന്‍ പണത്തെ പ്രേക്ഷകരുടെ ഇഷ്ടസിനിമയാക്കി മാറ്റിയത്.