വിവാഹമോചനം നേടി ഒരു നടി കൂടി അഭിനയത്തിലേക്ക് തിരിച്ചു വരുന്നു!

അമലയ്ക്കും പ്രിയാരാമനും പിന്നാലെ ഒരാൾ കൂടി സിനിമയിലേക്ക് തിരികെയെത്തുന്നു!

aparna shaji| Last Modified ശനി, 22 ഏപ്രില്‍ 2017 (11:37 IST)
സിനിമാ താരങ്ങൾ വിവാഹമോചിതരായി സിനിമയിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അമല പോൾ, സെറീന വഹാബ്, പ്രിയാരാമൻ, ദിവ്യ ഉണ്ണി എന്നിവർക്ക് പിന്നാലെ ഇപ്പോൾ കേൾക്കുന്നത് മാതുവും സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്നാണ്.

മമ്മൂട്ടിയുടെ അമരം എന്നൊരൊറ്റ ചിത്രം മതി മാതുവിനെ മലയാളികൾക്ക് മനസ്സിലാക്കാൻ. മകള്‍ക്കു വേണ്ടി ജീവിക്കുന്ന അച്ഛനായി മമ്മൂട്ടിയും മകളായി മാതുവും തകര്‍ത്ത് അഭിനയിച്ച പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. കുട്ടേട്ടന്‍, സദയം തുടങ്ങിയ ചിത്രങ്ങളിലും മാതു അഭിനയിച്ചിട്ടുണ്ട്.

ഡോക്ടര്‍ ജാക്കോബുമായുള്ള പ്രണയത്തിനു ശേഷം മീന എന്ന പേരു സ്വീകരിച്ച് മതം മാറിയാണ് മാതു വിവാഹ ജിവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാൽ, ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2012ൽ വിവാഹമോചിതയാവുകയായിരുന്നു. മക്കളുമൊത്ത് ന്യൂയോര്‍ക്കിലാണ് മാതു ഇപ്പോള്‍ താമസിക്കുന്നത്. നൃത്തവിദ്യാലയം നടത്തിവരുന്ന താരം സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോ‌ർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :