Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (16:19 IST)
മലയാളക്കരയും കടന്ന് ‘ഒപ്പം’ രാജ്യമാകെ തരംഗമാകുകയാണ്. മോഹന്‍ലാലിന്‍റെ അഭിനയത്തെയും പ്രിയദര്‍ശന്‍റെ സംവിധാനത്തെയും അഭിനന്ദിക്കാന്‍ മത്സരിക്കുകയാണ് സിനിമാലോകം. ചിത്രത്തിന്‍റെ റീമേക്ക് ചര്‍ച്ചകളും സജീവമായി.
ഒപ്പത്തിന്‍റെ തമിഴ് റീമേക്കില്‍ കമല്‍ഹാസന്‍ നായകനാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാല്‍ ഈ പ്രൊജക്ട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാന്‍ സാധ്യതയില്ല. മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും കമല്‍ഹാസന്‍ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു.
പ്രിയദര്‍ശനെ വിളിച്ചപ്പോള്‍ ഒപ്പത്തിന്‍റെ തമിഴ് റീമേക്കില്‍ അഭിനയിക്കാനുള്ള സന്നദ്ധത കമല്‍ഹാസന്‍ അറിയിച്ചു. എന്നാല്‍ ഈ സിനിമയുടെ തമിഴ് റീമേക്ക് ചെയ്യുന്ന കാര്യത്തില്‍ പ്രിയദര്‍ശന്‍ തീരുമാനമെടുത്തിട്ടില്ല. മറ്റാരെങ്കിലും തമിഴ് റീമേക്ക് സംവിധാനം ചെയ്യാനാണ് സാധ്യത.
എന്നാല്‍ ഒപ്പത്തിന്‍റെ ഹിന്ദി റീമേക്ക് പ്രിയദര്‍ശന്‍ തന്നെ ഒരുക്കുമെന്നറിയുന്നു. ആമിര്‍ഖാന്‍ ചിത്രത്തില്‍ നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
അതേസമയം, കോടികള്‍ വാരി ഒപ്പം ബോക്സോഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ദൃശ്യത്തെയും വെല്ലുന്ന ബോക്സോഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. ഓണച്ചിത്രങ്ങളില്‍ ഒപ്പത്തോട് മത്സരിക്കാന്‍ പോയിട്ട് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ തന്നെ മറ്റ് ചിത്രങ്ങള്‍ക്ക് കഴിയുന്നില്ല.