സജിത്ത്|
Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (14:35 IST)
മലയാള സിനിമാ പ്രേമികളുടെ എക്കാല്ലത്തേയും ഇഷ്ടപ്പെട്ട കൂട്ടുകെട്ടായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം ‘ഒപ്പം’ തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ചിത്രത്തിന്റെ വിജയത്തില്‍ പ്രേക്ഷകരോട് നന്ദി പറയാന്‍ ഇരുവരും ഒരുമിച്ചെത്തുകയും ചെയ്തു.
ഫേസ്‌ബുക്കില്‍ തത്സമയം എത്തിയാണ് ഇരുവരും ജനങ്ങളോടുള്ള നന്ദി പ്രകടിപ്പിച്ചത്. സിനിമയെ വിജയപ്പിച്ച പ്രേക്ഷകര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിപറയുന്നുയെന്ന് മോഹന്‍ ലാല്‍ പറഞ്ഞു. അതേസമയം തങ്ങള്‍ക്ക് സിനിമ എടുക്കാന്‍ മാത്രമേ കഴിയൂ എന്നും ആ സിനിമ ആസ്വദിച്ച് വലിയൊരു ഹിറ്റാക്കി മാറ്റിയ നിങ്ങളോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്ന് സംവിധായകന്‍ പ്രിയന്‍ പറഞ്ഞു
സംഭാഷണം തുടരുന്നതിനിടെ പ്രിയന്‍ തന്റെ പ്രിയ സുഹൃത്ത് ലാലിന് ഒരു സമ്മാനവുംനല്‍കി. മറ്റൊന്നുമായിരുന്നില്ല ഒരു കൂളിംഗ് ഗ്ലാസായിരുന്നു അത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം