ഒരു സിംഹാസനമേ ഉള്ളൂ, അതില്‍ ഗ്രേറ്റ്ഫാദര്‍ ഇരുന്നുകഴിഞ്ഞു!

Mammootty, The Great Father, Puthen Panam, Haneef Adeni, Renjith, Dileep, മമ്മൂട്ടി, ദി ഗ്രേറ്റ്ഫാദര്‍, പുത്തന്‍പണം, ഹനീഫ് അദേനി, രഞ്ജിത്, ദിലീപ്
BIJU| Last Modified തിങ്കള്‍, 10 ഏപ്രില്‍ 2017 (18:38 IST)
കളക്ഷന്‍ റെക്കോര്‍ഡില്‍ ഈ വര്‍ഷം മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദറിനെ മറികടക്കാന്‍ മറ്റ് ചിത്രങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടും. കാരണം അത്രയധികം റെക്കോര്‍ഡുകളാണ് കുറഞ്ഞ ദിനങ്ങള്‍ കൊണ്ട് ഈ സിനിമ ബോക്സോഫീസില്‍ കുറിച്ചത്. മമ്മൂട്ടിയുടെ തന്നെ പുത്തന്‍‌പണം റിലീസാകുമ്പോള്‍ പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു ചോദ്യമുണ്ട്, ഗ്രേറ്റ്ഫാദറിന് പുത്തന്‍പണം പാരയാകുമോ?

അക്കാര്യത്തില്‍ ആശയക്കുഴപ്പമൊന്നും വേണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ഇതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് ഗ്രേറ്റ്ഫാദര്‍ മലയാള സിനിമയുടെ നടുമുറ്റത്ത് സിംഹാസനമിട്ട് ഇരുന്നുകഴിഞ്ഞു. അമ്പത് കോടി നേട്ടത്തിലേക്ക് ഇനി ദിവസങ്ങള്‍ മാത്രം എന്നതാണ് സ്ഥിതി.

ഇനി പുത്തന്‍‌പണം വരുന്നത് ഗ്രേറ്റ്ഫാദറിന് ഭീഷണിയൊന്നും സൃഷ്ടിക്കുന്നില്ല. പുത്തന്‍‌പണത്തിന് വേണമെങ്കില്‍ കളക്ഷനില്‍ പുതിയ റെക്കോര്‍ഡിട്ട് മറ്റൊരു സിംഹാസനം സൃഷ്ടിച്ച് ഇരിപ്പുറപ്പിക്കാം. അപ്പോഴും ഗ്രേറ്റ്ഫാദര്‍ നിറഞ്ഞ സദസില്‍ കുതിച്ചുപായുകയായിരിക്കും.

കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും ഒരേപോലെ ഗ്രേറ്റ്ഫാദര്‍ കളിക്കുന്ന തിയേറ്ററുകള്‍ എല്ലാ ഷോയും ഹൌസ്ഫുള്ളാണ്. ഇത്രയും വലിയ പ്രേക്ഷകപ്രതികരണം അപൂര്‍വ്വം സിനിമകള്‍ക്ക് മാത്രമേ ലഭിക്കാറുള്ളൂ. ഒരു ഇടിവെട്ട് തുടക്കം കുറിക്കാനായതില്‍ ഹനീഫ് അദേനി എന്ന നവാഗത സംവിധായകന് അഭിമാനിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :