BIJU|
Last Modified തിങ്കള്‍, 10 ഏപ്രില്‍ 2017 (17:17 IST)
ഈ വിഷുക്കാലം മമ്മൂട്ടിക്കും മമ്മൂട്ടി ആരാധകര്‍ക്കും ആഘോഷത്തിന്‍റെ കാലമാണ്. ദി ഗ്രേറ്റ്ഫാദര്‍ കോടികള്‍ വാരിക്കൊണ്ട് മൂന്നാം വാരം ഒരു സംഭവമാക്കി മാറ്റുന്നു. അതുപോലെ രഞ്ജിത്തിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ‘പുത്തന്‍പണം’ റിലീസ് ചെയ്യുന്നു.
പുത്തന്‍പണം പ്രേക്ഷകര്‍ കരുതിയതുപോലെ ഒരു സാധാരണ ചിത്രമല്ലെന്ന് ട്രെയിലര്‍ കണ്ടപ്പോഴാണ് എല്ലാവര്‍ക്കും ബോധ്യമായത്. അതൊരുഗ്രന്‍ മാസ് ചിത്രമാണ്. മാസ് ചിത്രങ്ങളുടെ തമ്പുരാനായ രഞ്ജിത് ഒരിടവേളയ്ക്ക് ശേഷം ഫുള്‍ ഫോമില്‍ സൃഷ്ടിച്ച സിനിമയാണ് പുത്തന്‍പണം.
നിത്യാനന്ദ ഷേണായി എന്ന തകര്‍പ്പന്‍ കഥാപാത്രമായി മമ്മൂട്ടി അടിത്തിമര്‍ക്കുകയാണ് ഈ സിനിമയില്‍. തനി കാസര്‍കോഡ് ഭാഷയിലാണ് സംസാരം. കഥാകൃത്ത് പി വി ഷാജികുമാറാണ് മമ്മൂട്ടിയുടെ കാസര്‍കോഡ് ഭാഷയിലുള്ള സംസാരത്തിന്‍റെ പിന്നിലുള്ള ശക്തി.
ഗ്രേറ്റ്ഫാദര്‍ തകര്‍ത്തോടുമ്പോള്‍ തന്നെ പുത്തന്‍പണത്തിന് ഗംഭീര റിലീസുണ്ടാകുമ്പോള്‍ ഡേവിഡ് നൈനാനൊപ്പം വമ്പന്‍ വിജയത്തിലേക്ക് നിത്യാനന്ദ ഷേണായി കൈകോര്‍ത്തുനീങ്ങുമെന്നുറപ്പ്. ഒരിടവേളയ്ക്ക് ശേഷം സിദ്ദിക്കും സായികുമാറും കിടിലന്‍ കഥാപാത്രങ്ങളെ ഒന്നിച്ചവതരിപ്പിക്കുന്നു എന്നതും പുത്തന്‍പണത്തിന്‍റെ പ്രത്യേകതയാണ്.