ഏറ്റവും വലിയ ഹിറ്റുകളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ മമ്മൂട്ടിയില്ല, പക്ഷേ ദിലീപുണ്ട്!

പട്ടികയില്‍ നിവിന്‍ പോളിക്ക് 2 ചിത്രങ്ങള്‍!

Last Updated: വ്യാഴം, 25 ഫെബ്രുവരി 2016 (15:52 IST)
ദിലീപ് വളരെ മോശം സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമ റിലീസാകുന്നത്. ആ ചിത്രം ഹിറ്റായി. അതിന് പിന്നാലെയെത്തിയ 2 കണ്‍‌ട്രീസ് പക്ഷേ, ദിലീപിനെ തന്നെ അമ്പരപ്പിച്ച വിജയമാണ് നേടിയത്. 2 കണ്‍‌ട്രീസ് ഇപ്പോള്‍ 60 ദിവസം പിന്നിട്ടു.

ലോകമെമ്പാടുനിന്നുമായി 55 കോടിയാണ് 2 കണ്‍‌ട്രീസ് കളക്ഷന്‍ നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്നുമാത്രമായി 35 കോടി രൂപയാണ് ചിത്രം കളക്‍ട് ചെയ്തത്.

ഷാഫി സംവിധാനം ചെയ്ത 2 കണ്‍‌ട്രീസ് രജപുത്ര രഞ്ജിത്ത് ആണ് നിര്‍മ്മിച്ചത്. റാഫിയായിരുന്നു തിരക്കഥ. കളക്ഷന്‍റെ അടിസ്ഥാനത്തില്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് 2 കണ്‍‌ട്രീസ് ഇടം‌പിടിച്ചു.

1. ദൃശ്യം
2. പ്രേമം
3. എന്ന് നിന്‍റെ മൊയ്‌തീന്‍
4. ടൂ കണ്‍‌ട്രീസ്
5. ബാംഗ്ലൂര്‍ ഡെയ്സ്

ഈ പട്ടികയില്‍ മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ ചിത്രങ്ങളൊന്നും ഇടം‌പിടിച്ചിട്ടില്ലെന്നതാണ് കൌതുകകരം. നിവിന്‍ പോളിക്ക് ഈ പട്ടികയില്‍ രണ്ട് ചിത്രങ്ങള്‍ ഉണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്.

60 ദിവസങ്ങള്‍ പിന്നിട്ടിട്ടും 2 കണ്‍‌ട്രീസ് മിക്ക റിലീസിംഗ് കേന്ദ്രങ്ങളിലും പ്രദര്‍ശനം തുടരുകയാണ്. ഈ മള്‍ട്ടിപ്ലക്സ് കാലത്തിലും ഈ രീതിയില്‍ ഒരു സിനിമ മുന്നേറുന്നത് വലിയ കാര്യം തന്നെയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :