2023-ലെ മികച്ച 5 റൊമാന്റിക് മലയാള സിനിമകള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 30 ഡിസം‌ബര്‍ 2023 (09:15 IST)
പ്രണയവിലാസം
അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത ബൈജു എന്നിവര്‍ ഒന്നിച്ച പ്രണയ ചിത്രമാണ് പ്രണയവിലാസം. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ, ഹക്കിം ഷാ, മനോജ് കെ യു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം: Zee 5

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്
അഞ്ചുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'എന്ന സിനിമയിലൂടെയാണ്.നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രം ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ആണ് നിര്‍മ്മിച്ചത്.


സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം:ആമസോണ്‍ പ്രൈം വീഡിയോ

18 പ്ലസ്
നസ്‌ലിന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത 18 പ്ലസ് തിയേറ്ററുകളില്‍ വിജയം നേടിയിരുന്നു.

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം: സോണി ലിവ്

ഓ മൈ ഡാര്‍ലിംഗ്
അനിഖ സുരേന്ദ്രന്റെ ഫെബ്രുവരി റിലീസ് ചിത്രമായിരുന്നു ഓ മൈ ഡാര്‍ലിംഗ്. പുതുതലമുറയുടെ പ്രണയകഥ പറയുന്ന സിനിമ ഫെബ്രുവരി 24ന് തിയേറ്ററുകളില്‍ എത്തി.ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ കാണാം.

ക്രിസ്റ്റി
മാത്യുവും മാളവിക മോഹനനും ഒന്നിച്ച 'ക്രിസ്റ്റി' ഫെബ്രുവരി 17 ആയിരുന്നു തിയേറ്ററുകളില്‍ എത്തിയത്. ചിത്രം വന്നതും പോയതും ആളുകള്‍ അറിഞ്ഞതേയില്ല. തിയറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കാന്‍ ചിത്രത്തിന് ആയില്ല.

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം: സോണി ലിവ്









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :