പെണ്ണുകാണലിനോട് യോജിപ്പില്ല, കല്യാണം കഴിപ്പിക്കാൻ ആവേശം കൂട്ടുന്നവർ ഒരു പ്രശ്നം വന്നാൽ കൂടെ കാണില്ല: നിഖില വിമൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ഡിസം‌ബര്‍ 2023 (19:20 IST)
മലയാള സിനിമയിലെ സജീവമായ നായികമാരില്‍ ഒരാളാണ് നിഖില വിമല്‍. മലയാളത്തിന് പുറമെ തമിഴിലും നിഖില സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ഓണ്‍സ്‌ക്രീനിന് പുറത്തും തന്റെ നിലപാടുകളുടെ പേരില്‍ പലപ്പോഴും നിഖില കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ പെണ്ണുകാണലിനെ പറ്റിയും സ്ത്രീധനത്തെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് നിഖില.

സൈന പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താന്‍ കരുതിയിരുന്നത് സിനിമയില്‍ മാത്രമാണ് ആദ്യ രാത്രിയില്‍ പാലുമായി പോകുന്നതും മറ്റുമെന്നാണ് കസിന്‍സെല്ലാം കല്യാണം കഴിഞ്ഞപ്പോളും നൈറ്റിയൊക്കെ ഇട്ടാണ് കണ്ടിട്ടുള്ളത്. പെണ്ണുകാണല്‍ എന്നതിനെ പിന്തുണയ്ക്കുന്ന വ്യക്തിയല്ല ഞാന്‍. എന്റെ ചുറ്റുമുള്ളവര്‍ അധികവും പ്രേമിച്ച് കല്യാണം കഴിച്ചവരാണ്.

കോഫി ഷോപ്പിലോ മറ്റൊ വെച്ച് പരിചയപ്പെടുന്നു. എന്നിട്ട് നിങ്ങള്‍ക്ക് സിങ്ക് ആവുകയാണെങ്കില്‍ ഫാമിലിയിലേക്ക് എന്ന രീതിയില്‍ പലരും ചെയ്യുന്നുണ്ട്. അതാണ് കുറെക്കൂടി നല്ലത്. കാരണം ഒരു കുടുംബവുമായി വരുമ്പോള്‍ ശരിയായി സംസാരിക്കാനൊന്നും കഴിയില്ല.നിങ്ങള്‍ മാത്രമാകുമ്പോള്‍ പരസ്പരം മനസിലാക്കാന്‍ കുറച്ചെങ്കിലും സമയം ലഭിക്കും. നിഖില വിമല്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :