മാസ്റ്റര്‍ തിയറ്ററുകളിലെത്തി 50 ദിവസം, വിജയ്-വിജയ് സേതുപതിയ്ക്ക് നന്ദി അറിയിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 മാര്‍ച്ച് 2021 (17:01 IST)


'മാസ്റ്റര്‍' തിയേറ്ററുകളില്‍ എത്തിയിട്ട് 50 ദിവസം പിന്നിടുകയാണ്. ഈ വേളയില്‍ സംവിധായകന്‍ ലോകേഷ് കനകരാജ് സന്തോഷം പങ്കുവെച്ചു. വിജയ്-വിജയ് സേതുപതി തമ്മിലുള്ള ക്ലൈമാക്‌സിന്റെ പിന്നാമ്പുറ കാഴ്ചകളുടെ വീഡിയോ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇരുവര്‍ക്കും നന്ദിയും അദ്ദേഹം അറിയിച്ചു.

വിജയം വിജയ് സേതുപതിയും പരസ്പരം ഏറ്റുമുട്ടാനായി വരുകയും അതിനുശേഷം ഇരുവരും കെട്ടിപ്പിടിക്കുന്നതായും വീഡിയോയില്‍ കാണാം. എന്തായാലും എന്‍ജോയ് ചെയ്തു കൊണ്ടാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം. സെറ്റിലെ രണ്ടു താരങ്ങളുടെയും സന്തോഷവുമെല്ലാം സംവിധായകന്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം.ജനുവരി13 ന് തിയറ്ററുകളിലെത്തിയ മാസ്റ്റര്‍ ബോക്‌സോഫീസില്‍ വന്‍ വിജയം സ്വന്തമാക്കി. 'ദളപതി 65'അടുത്തുതന്നെ ആരംഭിക്കും.നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :