മാമാങ്കം രണ്ടാമത്തെയല്ല, മമ്മൂട്ടിയുടെ പന്ത്രണ്ടാമത്തെ 100 കോടി ചിത്രം !

അതുല്യ രാജ്| Last Updated: ശനി, 21 ഡിസം‌ബര്‍ 2019 (16:57 IST)
മാമാങ്കം 100 കോടി ക്ലബില്‍ ഇടം പിടിച്ചതാണല്ലോ മലയാള സിനിമയിലെ ഏറ്റവും പുതിയ ആഘോഷവാര്‍ത്ത. ഈ വര്‍ഷം മമ്മൂട്ടിയുടെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രമാണിത്. ഈ വര്‍ഷം ആദ്യം മധുരരാജയായിരുന്നു 100 കോടി കളക്ഷനും കടന്ന് കുതിച്ചത്. വര്‍ഷാവസാനം മാമാങ്കത്തിലൂടെ വീണ്ടും മമ്മൂട്ടി 100 കോടി ക്ലബിന്‍റെ പടി കടന്നിരിക്കുന്നു.

പലരും പറയുന്നത്, ഇത് മമ്മൂട്ടിയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രമാണെന്നാണ്. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങളെങ്കിലും 100 കോടി ക്ലബില്‍ ഇടം പിടിക്കാന്‍ അര്‍ഹതപ്പെട്ടതാണ്. ആ കാലത്തെ ബ്ലോക്‍ബസ്റ്റര്‍ ഹിറ്റുകള്‍. ടിക്കറ്റ് നിരക്ക് കുറവാണെന്നതും ഇന്നത്തേപ്പോലെ റിലീസിംഗ് കേന്ദ്രങ്ങളുടെ ബാഹുല്യമില്ല എന്നുള്ളതുമായിരുന്നു ആ സിനിമകളൊന്നും 100 കോടി ക്ലബ് പടങ്ങളാകാതിരുന്നതിന്‍റെ കാരണം.

100 കോടി ക്ലബില്‍ ഇടം പിടിക്കുമായിരുന്ന 10 മമ്മൂട്ടിച്ചിത്രങ്ങള്‍ ഇതാ:

രാജമാണിക്യം
ഒരു വടക്കന്‍ വീരഗാഥ
സി ബി ഐ ഡയറിക്കുറിപ്പ്
ആവനാഴി
ന്യൂഡല്‍ഹി
ഹിറ്റ്‌ലര്‍
പഴശ്ശിരാജ
ദി കിംഗ്
കോട്ടയം കുഞ്ഞച്ചന്‍
സാമ്രാജ്യം
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :