അനുബന്ധ വാര്‍ത്തകള്‍
- അമീർഖാൻറെ മഹാഭാരതം ഉടന്‍, തിരക്കഥയൊരുക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്ത്
- നൂറിലധികം മദ്യക്കുപ്പികളുമായി നടി രമ്യാ കൃഷ്ണന് യാത്ര ചെയ്തത് എന്തിന് ? ബാഹുബലിയിലെ ‘ശിവകാമി’ മദ്യക്കടത്ത് കേസില്‍ പിടിയിലാകുമ്പോള്‍ നടുങ്ങി തെന്നിന്ത്യന്‍ സിനിമാലോകം
- പൃഥ്വിരാജ് ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ രക്ഷകനായത് സുരേഷ് ഗോപി !
- സിനിമാസെറ്റ് തല്ലിപ്പൊളിച്ചിട്ടും മോഹൻലാലും മമ്മൂട്ടിയും എന്താണ് ഒന്നും മിണ്ടാത്തത്?: ഹരീഷ് പേരടി
- പ്രോഫൈൽ ലോക്ക് ചെയ്യാം, സുഹൃത്തുക്കളല്ലാതെ മറ്റാരും നിങ്ങളെ കാണില്ല, പുതിയ ഫീച്ചറുമായി ഫെയ്സ്ബുക്ക്
ബാഹുബലി ദി ബിഗിനിംഗിൻറെ ഏഴു വർഷങ്ങൾ, ഓർമ്മച്ചിത്രങ്ങൾ പങ്കുവെച്ച് അണിയറപ്രവർത്തകർ
രാജമൗലിയുടെ ബാഹുബലി ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം ഭേദിച്ച് വെന്നിക്കൊടി പാറിച്ച സിനിമയാണ്. ബാഹുബലി ദി ബിഗിനിങ് ഷൂട്ടിങ് ആരംഭിച്ചിട്ട് ഇന്നേക്ക് ഏഴ് വർഷം തികയുകയാണ്. 2013 ജൂലൈ ആറാം തീയതി ആണ് ബാഹുബലിയുടെ ആദ്യഭാഗത്തിൻറെ ചിത്രീകരണം ആരംഭിച്ചത്. ബാഹുബലിയുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. 2015 ലാണ് ബാഹുബലി ആദ്യഭാഗം തിയേറ്ററുകളിലെത്തിയത്.
ചിത്രത്തിലെ മഹിഷ്മതി സാമ്രാജ്യവും ദേവസേനയും, കട്ടപ്പയും ശിവകാമിയും, പൽവാൾ ദേവനും ഒക്കെ സിനിമാ പ്രേമികളുടെ മനസ്സിൽ ഇടംനേടിയ കഥാപാത്രങ്ങളാണ്. 2017 ഏപ്രിൽ 28-നാണ് ബാഹുബലി ദി കൺക്ലൂഷൻ ഷൂട്ടിംഗ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ആദ്യമായി 1000 കോടി കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമാണ് ബാഹുബലി. ഏഴു ഭാഷകളിലായി നിർമ്മിച്ച ബാഹുബലി 1700 കോടിയിലധികം രൂപ കളക്ഷൻ നേടി.