കബാലിക്ക് നാലുവയസ്, ആഘോഷമാക്കി രജനി ആരാധകര്‍ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 ജൂലൈ 2020 (21:08 IST)
സൂപ്പർ സ്റ്റാർ രജനി ചിത്രം കബാലിക്ക് ഇന്ന് നാലുവയസ്സ് തികയുകയാണ്. 2016 ജൂലൈ 22നാണ് തിയേറ്ററുകളെ ഇളക്കിമറിച്ച് കൊണ്ട് കബാലി റിലീസ് ആയത്. ചിത്രത്തിന്‍റെ നാലാം വര്‍ഷം രജനി ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കി. സൂപ്പർസ്റ്റാർ രജനികാന്തും ട്വിറ്ററിലൂടെ ആഘോഷത്തിന് ഭാഗമായി. അദ്ദേഹം തമിഴിലാണ് ട്വീറ്റ് ചെയ്‌തത്.

പാ രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത കബാലി വലിയ വിജയമായിരുന്നു. കലൈപുലി എസ് താണു നിർമ്മിച്ച ചിത്രത്തിൽ
രാധിക ആപ്‌തെ, വിൻസ്റ്റൺ ചാവോ, സായ് ധൻഷിക, കിഷോർ, ദിനേശ്, കലയരസൻ, ജോൺ വിജയ് എന്നീ താരങ്ങളും ഭാഗമായിരുന്നു.

തെലുങ്ക്, ഹിന്ദി, മലായ് എന്നീ ഭാഷകളിൽ സിനിമയുടെ ഡബ്ബ് പതിപ്പുകളിൽ പുറത്തിറങ്ങി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :