ചുനക്കരയുടെ കാവ്യലോകം
ടി ശശി മോഹന്‍
മലയാള സിനിമയിലെ മികച്ച ഗാനരചയിതാക്കളില്‍ ഒരാളായ ചുനക്കര രാമന്‍കുട്ടിയ്ക്ക് 2006 ജനുവരി 17ന് സപ്തതിയായിരുന്നു. ആരോരുമറിയാതെ,... അദ്ദേഹം പോലുമറിയാതെ അത് കടന്നു പോയി. ഇന്ന് അദ്ദേഹത്തിന് 72 കഴിഞ്ഞു
ഇതാണോ യഥാര്‍ത്ഥ ജന്മദിനമെന്ന് ചുനക്കരയ്ക്ക് നിശ്ചയമില്ല. 1111 മകരത്തിലെ ഭരണി നക്ഷത്രത്തിലാണ് ജനനം.
ദാരിദ്യത്തില്‍ നീന്തിത്തുടിച്ചാണ് ചുനക്കര ജീവിതവിജയം നേടിയത്. പിറന്നാള്‍ ഉണ്ടിരുന്നില്ല. പട്ടിണിയുള്ളപ്പോള് എന്ത് പിറന്നാള്‍. പക്ഷെ , ഒന്നുണ്ടായിരുന്നു നിശ്ഛയദാര്‍ഢ്യം.
കഷ്ടപ്പെട്ടു പഠിച്ചു . അദ്ദേഹത്തിന് തിരുവനന്തപുരത്ത് ഇന്‍ഡസ്ട്രീസ് ആന്റ് കോമേഴ്സ് വകുപ്പില്‍ തരക്കേടില്ലാത്ത ജോലി കിട്ടി. അതിനിടയില്‍ എഴുത്തും നാടകവും പാട്ടും കവിതയും കുറെയേറെ നേടി. കുറെയേറെ നശിക്കുകയും ചെയ്തു.
അതിലൊന്നും ചുനക്കരയ്ക്ക് പരിഭവമില്ല. എഴുപതാം വയസ്സിലും അദ്ദേഹം ഉത്സാഹിയാണ്. കര്‍മ്മനിരതനായാണ് സര്‍ഗ്ഗവാസനയുടെ ഉറവ വറ്റാതെ സൂക്ഷിക്കുന്നു.
തിരുവനന്തപുരത്തെ തിരുമലയിലെ ഒറ്റയ്ക്കാണ് ഇപ്പോള്‍ താമസം. ഭാര്യ തങ്കമ്മ 1997 ഡിസംബര്‍ ഒന്നിന് അന്തരിച്ചു. പെണ്മക്കളെയെല്ലാം വിവാഹം കഴിപ്പിച്ച് അയച്ചു.
1936 ജനുവരി 17ന് മാവേലിക്കരയ്ക്കടുത്ത ചുനക്കരയിലാണ് ജനനം. കാര്യാട്ടില്‍ വീട്ടില്‍ കൃഷ്ണനും നാരായണിയുമാണ് മാതപിതാക്കള്‍.
പന്തളം എന്‍.എസ്.എസ്. കോളജിലായിരുന്നു പഠനം. അക്കാലത്ത് കവിത മാത്രമല്ല കഥയും നാടകവും എഴുതിയിരുന്നു.
കയാഫസ്, എനിക്ക് ചുറ്റും കടലാണ് എന്നിവ രാമന്‍കുട്ടിയുടെ നാടകങ്ങളാണ്. മലയാള നാടകവേദി എന്നൊരു തിയേറ്റര്‍ സംഘമുണ്ടാക്കി. സ്വയം നാടകങ്ങള്‍ രചിച്ച് അവതരിപ്പിച്ചിരുന്നു.
ആകാശവാണി നടത്തിയ നാടക മത്സരത്തില്‍ ചുനക്കര രാമന്‍കുട്ടിയ്ക്ക് സമ്മാനം ലഭിച്ചിരുന്നു. തിരുവനന്തപുരത്തെ നാടകസംഘങ്ങള്‍ക്കു വേണ്ടിയും നാടകമെഴുതിയിട്ടുണ്ട്.
"എങ്ങനെ നീ മറക്കും' എന്ന ചിത്രത്തിലെ "ദേവതാരു പൂത്തൂ' എന്‍ മനസ്സിന് താഴ്വരയില് എന്ന പാട്ടാണ് ചുനക്കരയുടെ ഏറ്റവും പ്രശസ്തമായ സിനിമാഗാനം.
ഹൃദയവനിയിലെ .... (കോട്ടയം കുഞ്ഞച്ചന്) - ശ്യാം
ദേവീ നിന് രൂപം ..... (ഒരു തിര പിന്നെയും തിര) - ശ്യാം
സിന്ദൂരത്തിലകവുമായി.... (കുയിലിനെത്തേടി) - ശ്യാം
തുടങ്ങി ഒട്ടേറെ നല്ല രചനകള്‍ ചുനക്കരുടേതായിട്ടുണ്ട്. ചുനക്കരയുടെ മിക്ക ഗാനങ്ങള്‍ക്കും സംഗീതം പകര്‍ന്നത് ശ്യാമാണ്.
1978ല്‍ പുറത്തു വന്ന ആശ്രമം എന്ന ചിത്രത്തിന് വേണ്ടി എഴുതിയ അപ്സര കന്യകേ ആണ് സിനിമയ്ക്കു വേണ്ടി ആദ്യം എഴുതിയ പാട്ട്. എം.കെ.അര്‍ജുനനായിരുന്നു സംഗീത സംവിധായകന്.
90കള്‍ ചുനക്കരയുടെ വിഷമങ്ങളുടെ കാലഘട്ടമായിരുന്നു. 94ല്‍ വിരമിച്ചു. അക്കാലത്ത് ഭാര്യയുടെ അസുഖം മൂലം ആശുപത്രികള്‍ കയറിയിറങ്ങനേ നേരമുണ്ടായിരുന്നുള്ളൂ.
സര്ഗ്ഗരചനകളെല്ലാം നിര്‍ത്തി. പാട്ടെഴുത്തും കവിതയും ഒന്നും വേണ്ടെന്ന് വച്ചു.
ഈയിടെ വീണ്ടും ചുനക്കര രാമന്‍കുട്ടി രചനയിലേക്ക് തിരിച്ചു വന്നിരിക്കുന്നു. കവിതയാണ് ഇപ്പോഴത്തെ തട്ടകം. എന്നും പക്ഷെ, അദ്ദേഹത്തിന് കവിതയോടായിരുന്നു കമ്പം.
അഗ്നിസന്ധ്യ എന്നൊരു പുസ്തകവും പ്രസിദ്ധീകരിച്ചു. ബാപ്പുജി കരയുന്നു എന്ന പുസ്തകം ഫെബ്രുവരി 17ന് പ്രസിദ്ധീകരിക്കുന്നു. ജനുവരിയില്‍ ചുനക്കരയ്ക്ക് അദ്ദേഹത്തിന്റെ നാട്ടിലൊരു സ്വീകരണം ഒരുക്കിയിട്ടുണ്ട്.
ടി.വി. സീരിയല്‍ രംഗത്തും ചുനക്കര രാമന്കുട്ടിയുണ്ട്. വിക്രമാദിത്യന് പരമ്പരയുടെ സ്ക്രിപ്പ് പരിശോധകനും പാട്ടെഴുത്തും അദ്ദേഹമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കടമറ്റത്ത് കത്തനാരുടെ തിരനാടകവും അദ്ദേഹത്തിന്റേതായിരുന്നു.
ആഫ്രിക്കയില്‍ ചിത്രീകരിച്ച കടലിനക്കരെ എന്നൊരു പരമ്പര വരാനിരിക്കുന്നു. അത് വളരെ നന്നായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം