ഇന്ത്യയെ അറിയാന്‍ ‘വെള്ളകടുവ’

ബി ഗിരീഷ്

അരവിന്ദ് അഡിഗ
PROPRO
ഇന്ത്യയുടെ ഭിന്ന വ്യക്തിത്വത്തെ കുറിച്ചുള്ള വിവരണമാണ്‌ ഇത്തവണ ബൂക്കര്‍ സമ്മാനം ലഭിച്ച ‘വെള്ളകടുവ’(വൈറ്റ്‌ ടൈഗര്‍)യുടെ പ്രമേയം. രണ്ട്‌ ഇന്ത്യക്കാരുടെ ജീവിതയാത്രയാണ്‌ ആദ്യ നോവലില്‍ പത്രപ്രവര്‍ത്തകനായ അരവിന്ദ് അഡിഗ എന്ന ‘എ എ’ വിവരിക്കുന്നത്‌.

പത്രപ്രവര്‍ത്തകന്‍റെ കറുത്തഫലിതത്തില്‍ ചാലിച്ച ലളിത ഭാഷ തന്നെയാണ്‌ പുസ്‌തകത്തെ പടിഞ്ഞാറന്‍ വായനക്കാരെ ഇഷ്ടപ്പെടുത്തുന്നത്‌. ഇന്ത്യന്‍ സംരംഭകനായ ബല്‍റാം, ഉടന്‍ ബാംഗ്ലൂര്‍ സന്ദര്‍ശിക്കാനെത്തുന്ന ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയബോക്ക്‌ കത്ത്‌ എഴുതുന്ന രീതിയിലാണ്‌ നോവലിന്‍റെ ശില്‌പഘടന.

ഇരുണ്ട ഇന്ത്യന്‍ ഗ്രാമത്തിലെ റിക്ഷാ വലിക്കാരന്‍റെ മകനായ ബല്‍റാമിന്‍റെ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നത് സ്വന്തം കുടുംബം തന്നെയാണ്‌. ചായക്കടയില്‍ മേശതുടയ്‌ക്കുന്ന കൗമാരത്തില്‍ അവിടെ നിന്ന്‌ രക്ഷപ്പെടാനുള്ള സ്വപ്‌നങ്ങളാണ്‌ ബല്‍റാമിനെ നയിക്കുന്നത്‌. തലമുറകള്‍ മുക്തിതേടുന്ന ഗംഗാതീരത്തു നിന്നും ആയാള്‍ ജീവിതത്തെ വെട്ടിപ്പിടിക്കാന്‍ യാത്രയാകുകയാണ്‌.

ഇന്ത്യയുടെ സാംസ്‌കാരിക ചിഹ്നമായി കരുതപ്പെടുന്നതിനെ എല്ലാം പരിഹാസചുവയോടെ വര്‍ണ്ണിച്ചുകൊണ്ട്‌ രാജ്യത്തിന്‍റെ കറുപ്പും വെളുപ്പും നിറഞ്ഞ ഇടങ്ങളിലേക്ക്‌ വായനക്കാരനെ കൂട്ടികൊണ്ട്‌ പോകുകയാണ്‌ എഴുത്തുകാരാന്‍.

സാഹിത്യത്തിനുള്ള ഏറ്റവും വിലയേറിയ പുരസ്‌കാരം സ്വന്തമാക്കിയ ‘എ എ’യുടെ കന്നിനോവലിന്‍റെ ആദ്യ അധ്യായം ഇങ്ങനെ ആരംഭിക്കുന്നു.

WEBDUNIA|
അരവിന്ദ അഡിഗയ്ക്ക് ബുക്കര്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :