അരവിന്ദ അഡിഗയ്ക്ക് ബുക്കര്‍

ലണ്ടന്‍| PRATHAPA CHANDRAN|
ഇന്ത്യന്‍ എഴുത്തുകാരനായ അരവിന്ദ് അഡിഗെയ്ക്ക് (33) ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ സമ്മാനം. “ദ വൈറ്റ് ടെഗര്‍” എന്ന പ്രഥമ നോവലിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

ആദ്യ നോവലിന് തന്നെ ബുക്കര്‍ സമ്മാനം നേടുന്ന മൂന്നാമത്തെ എഴുത്തുകാരനാണ് അഡിഗ. അഡിഗയുടെ “ദ വൈറ്റ് ടെഗര്‍” രണ്ട് ഇന്ത്യക്കാരുടെ കഥയാണ് പറയുന്നത്. മാക്ബത്തിന്‍റെ പാരമ്പര്യം അവകാശപ്പെടാവുന്നത തരം രചനയാണ് ഇതെന്ന് സമ്മാനം പ്രഖ്യാപിച്ചു കൊണ്ട് ബുക്കര്‍ സമ്മാന വിധികര്‍ത്താക്കളുടെ അധ്യക്ഷന്‍ മിഖായല്‍ പോര്‍ട്ടില്ലോ പറഞ്ഞു.

“ആളുകളെ ചിന്തിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് എന്‍റെ നോവല്‍. പലപ്പോഴും സമൂഹത്തിന്‍റെ താഴേക്കിടയിലുള്ളവര്‍ക്ക് മുന്നോട്ട് വരാന്‍ സാധിക്കുന്നില്ല”, അഡിഗെ പറയുന്നു. റിക്ഷാ വണ്ടിക്കാരന്‍റെ മകനായ ബല്‍‌റാം ഹല്‍‌വായി എന്ന ചെറുപ്പക്കാരന്‍റെ നിശ്ചയ ധാര്‍ഢ്യമാണ് നോവലിന്‍റെ കേന്ദ്ര ബിന്ദു.

ചെന്നൈയില്‍ ജനിച്ച അഡിഗ ഇപ്പോള്‍ മുംബൈയിലാണ് താമസമാക്കിയിരിക്കുന്നത്. ഇതിനു മുമ്പ്, ‘ഗോഡ് ഓഫ് സ്മാള്‍ തിംഗ്സ്’ എന്ന കൃതിക്ക് അരുന്ധതി റോയിക്കും ‘വെര്‍നന്‍ ഗോഡ് ലിറ്റില്‍’ എന്ന കൃതിക്ക് പിയറിക്കും ആണ് ആദ്യ രചനയ്ക്ക് ബുക്കര്‍ സമ്മാ‍നം ലഭിച്ചത്.

കൊളംബിയ സര്‍വകലാശാലയിലും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലും വിദ്യാഭ്യാസം നടത്തിയ അഡിഗെ ‘ടൈംസ് മാഗസിന്‍’, ‘ലണ്ടന്‍ ഇന്‍ഡിപെന്‍ഡന്‍റ്’, ‘സന്‍ഡെ ടൈംസ്’ എന്നീ മാധ്യമങ്ങളുടെ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സല്‍മാന്‍ റുഷ്ദി, അരുന്ധതി റോയ്, കിരണ്‍ ദേശായി എന്നീ ഇന്ത്യന്‍ രചയിതാക്കള്‍ ബുക്കര്‍ സമ്മാനം നേടിയിട്ടുണ്ട്. ബുക്കര്‍ സമ്മാനം നേടിയ വി എസ് നയ്പാളിനും ഇന്ത്യന്‍ വേരുകള്‍ ഉണ്ട്.

അമ്പതിനായിരം പൌണ്ട് ആണ് മാന്‍ ബുക്കര്‍ സമ്മാനത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :