പാലക്കാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ലൈവ് റിസൽറ്റ് |Palakkad Lok Sabha Election 2019 Live Result

Kerala(20/20)

PartyLead/WonChange
LDF1--
NDA0--
UDF19--
OTHERS0--



പ്രമുഖ സ്ഥാനാർത്ഥികൾ‌:-എം പി രാജേഷ്(എൽഡിഎഫ്), വി കെ ശ്രീകണ്ഠൻ (യുഡിഎഫ്)

വേനൽ ചൂടിൽ ഉരുകുന്ന പാലക്കാട്ട് തെരഞ്ഞെടുപ്പ് ചൂടിനും ഒരു കുറവുമില്ല. പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് പാലക്കാടിനുള്ളത്. സിറ്റിങ് എം.പി എം.ബി രാജേഷിനെ തന്നെ എൽഡിഎഫ് കളത്തിലിറക്കുമ്പോൾ വി.കെ ശ്രീകണ്ഠൻ യുഡിഎഫിനുവേണ്ടിയും സി. കൃഷ്ണകുമാർ എൻഡിഎയ്ക്കുവേണ്ടിയും പോരിനിറങ്ങി.കേരളത്തിലെ ഏറ്റവും വലിയ ആദിവാസമേഖലയായ അട്ടപ്പാടി ഉൾപ്പെടുന്ന പാലക്കാട് മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകളും നിർണായകമാണ്. വികസനപ്രശ്നങ്ങളാണ് പാലക്കാട്ട് പ്രധാന പ്രചാരണ വിഷയമാകുന്നത്.

എം.പിയെന്ന നിലയിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എം.പി രാജേഷ് വോട്ട് തേടിയത്. എന്നാൽ റെയിൽവേ ഉൾപ്പടെയുള്ള മേഖലകളിൽ വേണ്ടത്ര വികസനം കൊണ്ടുവരാൻ എം.ബി രാജേഷിന് സാധിച്ചില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഐഐടി ഉൾപ്പടെയുള്ള കേന്ദ്രസർക്കാരിന്‍റെ നേട്ടങ്ങൾ സ്വന്തം പേരിലാക്കാൻ ശ്രമിക്കുകയാണ് എം.പി എന്നാണ് എൻഡിഎ തെരഞ്ഞെടുപ്പിൽ ഉന്നയിക്കുന്നത്.കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായ മേഖലയായ കഞ്ചിക്കോട് ഉൾപ്പെടുന്ന പ്രദേശമാണ് പാലക്കാട് മണ്ഡലം. അതുകൊണ്ടുതന്നെ നോട്ട് നിരോധനം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഇവിടെ വോട്ടിങിൽ പ്രതിഫലിച്ചേക്കാം. ശബരിമല വിഷയവും വലിയതോതിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

State Name
Constituency LDFNDAUDFOthersComments
Kerala
AlappuzhaAM Arif KS radhakrishnan Shanimol Usman -- LDF Won
AlathurPK Biju TV Babu Remya Haridas -- UDF Won
AttingalA Sampath Sobha Surendran Adoor Prakash -- UDF Won
ChalakudyInnocent AN Radhakrishnan Benny Behanan -- UDF Won
ErnakulamP Rajeev Alphons Kannanthanam Hibi Eden -- UDF Won
IdukkiJoice George Biju Krishnan Dean Kuriakose -- UDF Won
KannurPK Sreemathy CK Padmanabhan K Sudhakaran -- UDF Won
KasaragodKP satheesh Chandran Raveesha Thanthri Kuntar Rajmohan Unnithan -- UDF Won
KollamKN Balagopal KV sabu NK premachandran -- UDF Won
KottayamVN Vasavan PC Thomas Thomas Chazhikkadan -- UDF Won
KozhikodeA Pradeepkumar KP Prakash Babu MK Raghavan -- UDF Won
MalappuramVP Sanu Unnikrishnan Master PK Kuhjalikkutty -- UDF Won
MavelikkaraChittayam Gopakumar Thazhava Sahadevan Kodikkunnil Suresh -- UDF Won
PalakkadMB Rajesh C krishnakumar VK Sreekandan -- UDF Won
PathanamthittaVeena George K Surendran Anto Antony -- UDF Won
PonnaniPV Anwar VT Rema ET Muhammad Basheer -- UDF Won
ThiruvananthapuramC Divakaran Kummanam Rajasekharan Shashi Tharoor -- UDF Won
ThrissurRajaji Mathew Thomas Suresh Gopi T N Prathapan -- UDF Won
VadakaraP jayarajan VK sajeevan K Muraleedharan -- UDF Won
WayanadPP Suneer Thushar Vellappally Rahul Gandhi -- UDF Won


മൂന്നാം ഊഴത്തിൽ എം.ബി രാജേഷിന് ശക്തമായ മത്സരമാണ് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് കാലുവാരിയെന്ന ആരോപണം യുഡിഎഫ് സ്ഥാനാർത്ഥി പരസ്യമായി പറഞ്ഞതാണ്. ഇത്തവണ കോൺഗ്രസ് വോട്ടുകൾ കൃത്യമായി ലഭിച്ചാൽ ജയിച്ചുകയറാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പി.കെ ശശി വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിലെ ഭിന്നത തിരിച്ചടിയാകുമോയെന്ന ആശങ്ക എൽഡിഎഫ് ക്യാംപിനുണ്ട്. ശബരിമല വിഷയം ഉൾപ്പടെയുള്ള അനുകൂലഘടകങ്ങൾ മുതലാക്കി ജയിച്ചുകയറാവുന്ന മികച്ച സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാറെന്ന് ബിജെപി ക്യാംപ് വിലയിരുത്തുന്നു. കൂടാതെ ബിജെപി സംസ്ഥാനത്ത് ഏറ്റവുമധികം പ്രതീക്ഷ പുലർത്തുന്ന നാല് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.

കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. യുഡിഎഫും എൽഡിഎഫും ഇരുപത് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ശശി തരൂർ, രാഹുൽ ഗാന്ധി, പി കെ ശ്രീമതി, ആന്റോ ആന്റണി തുടങ്ങി നേതാക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12 സീറ്റുകളും എൽഡിഎഫ് 8 സീറ്റുകളുമാണ് നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :