പ്രമുഖ സ്ഥനാർത്ഥികൾ:-അടൂർ പ്രകാശ് (യുഡിഎഫ്),
എ സമ്പത്ത് (എൽഡിഎഫ്)
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, വർക്കല, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം. 2008-ലെ മണ്ഡല പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. ഇടതു സംഘടനകൾക്ക് എന്നും ആഴത്തിൽ വേരോട്ടമുളള പ്രദേശമാണിത്. തീരപ്രദേശവും മലയോരവുമൊക്കെ ഒന്നിക്കുന്ന ഇവിടുത്തെ വോട്ടർമാർ പലകുറി പല പരീക്ഷണങ്ങൾക്കു മണ്ഡലത്തെ വിധേയമാക്കിയിട്ടുണ്ട്. പലപ്രമുഖരെയും തള്ളിയിട്ടുണ്ട്, സ്വീകരിച്ചിട്ടുമുണ്ട്.
നിലവിലെ സിറ്റിങ് എംപിയായ എ. സമ്പത്തിനെ തന്നെയായിരുന്നു ഇത്തവണയും ഇടതുപക്ഷം കളത്തിലിറക്കിയത്.നാലാം വട്ടമാണ് സമ്പത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശാണ്. ശോഭാ സുരേന്ദ്രനാണ് ബിജെപിയുടെ സ്ഥാനാർത്ഥി. ശക്തി ദുർഗമെന്ന് കരുതുന്നവരുടെ കോട്ടയിൽ വിള്ളലുണ്ടാകാവുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യം മണ്ഡലത്തിനു ചാഞ്ചാട്ടമുണ്ടാകുമെന്ന പ്രതീക്ഷയോടെ ഒരു കൂട്ടർ കാത്തിരിക്കുന്നു. ശബരിമല വിഷയം പോലെ ശിവഗിരിയുടെ മനസ്സും ആറ്റിങ്ങലിനു പ്രധാനമാണ്. എൻഎസ്എസും, എസ്എൻഡിപി യോഗവും മുസ്ലീം, നാടർ സമുദായവുമൊക്കെ ശക്തികാട്ടാവുന്ന ഇവിടം തിരുവനന്തപുരത്തിന്റെ എക്സ്റ്റൻഷനായിട്ടാണ് മുന്നണികൾ കാണുന്നത്. എല്ലാ പാർട്ടികളോടും എക്കാലവും നിശ്ചിത അകലം കാട്ടി പക്ഷം പിടിക്കന്തിരുന്ന ശിവഗിരിയിലേക്ക് ബിജെപിക്കു അടുക്കാൻ ഇത്തവണ പലവട്ടം അവസരമുണ്ടായി. ഇതോക്കെ വോട്ടിൽ പ്രതിഫലിച്ചാൽ അത് നിർണ്ണായകമാകും.
State Name
|
Constituency
| LDF | NDA | UDF | Others | Comments |
|
Kerala |
Alappuzha | AM Arif
| KS radhakrishnan
| Shanimol Usman
| -- | LDF Won |
Alathur | PK Biju
| TV Babu
| Remya Haridas
| -- | UDF Won |
Attingal | A Sampath
| Sobha Surendran
| Adoor Prakash
| -- | UDF Won |
Chalakudy | Innocent
| AN Radhakrishnan
| Benny Behanan
| -- | UDF Won |
Ernakulam | P Rajeev
| Alphons Kannanthanam
| Hibi Eden
| -- | UDF Won |
Idukki | Joice George
| Biju Krishnan
| Dean Kuriakose
| -- | UDF Won |
Kannur | PK Sreemathy
| CK Padmanabhan
| K Sudhakaran
| -- | UDF Won |
Kasaragod | KP satheesh Chandran
| Raveesha Thanthri Kuntar
| Rajmohan Unnithan
| -- | UDF Won |
Kollam | KN Balagopal
| KV sabu
| NK premachandran
| -- | UDF Won |
Kottayam | VN Vasavan
| PC Thomas
| Thomas Chazhikkadan
| -- | UDF Won |
Kozhikode | A Pradeepkumar
| KP Prakash Babu
| MK Raghavan
| -- | UDF Won |
Malappuram | VP Sanu
| Unnikrishnan Master
| PK Kuhjalikkutty
| -- | UDF Won |
Mavelikkara | Chittayam Gopakumar
| Thazhava Sahadevan
| Kodikkunnil Suresh
| -- | UDF Won |
Palakkad | MB Rajesh
| C krishnakumar
| VK Sreekandan
| -- | UDF Won |
Pathanamthitta | Veena George
| K Surendran
| Anto Antony
| -- | UDF Won |
Ponnani | PV Anwar
| VT Rema
| ET Muhammad Basheer
| -- | UDF Won |
Thiruvananthapuram | C Divakaran
| Kummanam Rajasekharan
| Shashi Tharoor
| -- | UDF Won |
Thrissur | Rajaji Mathew Thomas
| Suresh Gopi
| T N Prathapan
| -- | UDF Won |
Vadakara | P jayarajan
| VK sajeevan
| K Muraleedharan
| -- | UDF Won |
Wayanad | PP Suneer
| Thushar Vellappally
| Rahul Gandhi
| -- | UDF Won |
|
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയൊഴികെയുളള എല്ലാ മണ്ഡലവും ഇടതുമുന്നണിയാണ് സ്വന്തമാക്കിയത്. എന്നാൽ, ഇതെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടു നിലയിൽ ലോക്സഭയിൽ കിട്ടിയതിനെക്കാൾ കാര്യമായ വളർച്ചയാണുണ്ടായത്. ഈ ലോക്സഭാ തെരഞ്ഞെടൽപ്പിൽ സ്വാധീനമേഖല വികസിച്ചു എന്നാണ് അവരുടെ വിലയിരുത്തലും. എസ്എൻഡിപി യോഗവും എൻഎസ്എസും രണ്ടുധ്രുവങ്ങളിൽ നിൽക്കുന്നത് മറ്റുപലയിടത്തെയും പോലെ ആറ്റിങ്ങലിലും വോട്ടർമാരുടെ ചിന്താഗതിയെ നിയന്ത്രിക്കുന്നതിൽ നിർണ്ണായകമായി കൂടെനിന്നില്ല.
കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. യുഡിഎഫും എൽഡിഎഫും ഇരുപത് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ശശി തരൂർ, രാഹുൽ ഗാന്ധി, പി കെ ശ്രീമതി, ആന്റോ ആന്റണി തുടങ്ങി നേതാക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12 സീറ്റുകളും എൽഡിഎഫ് 8 സീറ്റുകളുമാണ് നേടിയത്.