രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി കെഇ

രാഹുല്‍ ഗാന്ധി കെ.ഇയാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപരനായെത്തുന്നത്.

വയനാട്| Last Modified ബുധന്‍, 3 ഏപ്രില്‍ 2019 (17:59 IST)
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ മറ്റൊരു രാഹുല്‍ ഗാന്ധി കൂടിയുണ്ടാവുമെന്ന് സൂചനകൾ‍. അപരനായ ഈ രാഹുല്‍ ഗാന്ധി ഇത് വരെ പത്രിക സമര്‍പ്പിച്ചിട്ടില്ല.

രാഹുല്‍ ഗാന്ധി കെ.ഇയാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപരനായെത്തുന്നത്. കോട്ടയം എരുമേലി സ്വദേശിയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ഈ അപരനെന്നും സൂചനകളുണ്ട്.

ഇനീഷ്യല്‍ മാറ്റി രാഹുല്‍ ഗാന്ധിയെന്ന പേരില്‍ മത്സരിക്കാന്‍ യുവാവ് ശ്രമം നടത്തിയിരുന്നു. മറ്റൊരു ദേശീയ പാര്‍ട്ടിയുടം പിന്തുണ നേടാനും ശ്രമിച്ചിരുന്നു. വോട്ടിംഗ് യന്ത്രത്തിന്റെ ആദ്യ ഭാഗത്ത് തന്നെ ഇടം നേടാനുള്ള ശ്രമമാണിതെല്ലാമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നു.

നാളെയാണ് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ പത്രിക സമര്‍പ്പിക്കും. അപരനും നാളെ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :