വീറും വാശിയുമേറിയ ത്രികോണ മത്സരത്തിലേക്ക് തലസ്ഥാനം

മൂന്നാം വട്ടം ലോക്സ്ഭാ തെരഞ്ഞെടുപ്പിനെ നേരിടാനായി ഒരുങ്ങുകയാണ് ഇത്തവണ ശശി തരൂർ.

Last Modified ചൊവ്വ, 19 മാര്‍ച്ച് 2019 (15:43 IST)
കുമ്മനം രാജശേഖരൻ കൂടി രംഗപ്രവേശനം ചെയ്തതോടു കൂടി അതിശക്തമായ ഒരു ത്രികോണ മത്സരത്തിനു വേദിയാവുകയാണ് തലസ്ഥാനത്തെ തിരുവനന്തപുരം ലോക്സഭാ മണ്ഡലം. സിറ്റിങ് എംപി ശശി തരൂർ തന്നെയാണ് യുഡിഎഫിന്റെ ലോക്സഭാ സ്ഥാനാർത്ഥി. നെടുമങ്ങാട് സിറ്റിങ് എംഎൽഎ സി ദിവാകരനാണ് ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി. കുമ്മനം രാജശേഖരനാവും എൻഡിഎ സ്ഥാനാർത്ഥി.


സിപിഎമ്മാണ് ആദ്യം സ്ഥാനാർത്ഥി നിർണ്ണയം നടത്തിയിരുന്നത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ് അദ്ദേഹം. മുൻ ഭക്ഷ്യം പൊതു വിതരണ വകുപ്പ് മന്ത്രി തുടങ്ങി നിരവധി സ്ഥാനങ്ങളാണ് അദ്ദേഹം വഹിച്ചിരുന്നത്. ഇടതു മുന്നണി കളത്തിലിറക്കിയ ആറ് സിറ്റിങ് എംഎൽഎമാരിൽ ഒരാളാണ് സി ദിവാകരൻ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അഗ്രകണ്യനാണ് സി ദിവാകരൻ. എന്നാൽ നിരവധി അടിയോഴുക്കുകൾ ഈ സമയത്ത് അദ്ദേഹം നേരിടെണ്ടിയിരിക്കുന്നു. ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടഇനോട് എതിർപ്പുളവാക്കുന്നതായിരുന്നു സാമുദായിക സംഘടനയായ എൻഎസ്എസ് സ്വീകരിച്ച നിലപാട്. എൻഎസ്എസ് ഇടഞ്ഞു നിൽക്കുന്നത് ഇടതുപക്ഷത്തിനു തിരിച്ചടിയാകും എന്ന് ഉറപ്പാണ്.

മൂന്നാം വട്ടം ലോക്സ്ഭാ തെരഞ്ഞെടുപ്പിനെ നേരിടാനായി ഒരുങ്ങുകയാണ് ഇത്തവണ ശശി തരൂർ. ശശി തരൂതിനു ഏറെ സ്വാദീനമുളള മണ്ഡലമാണ് തിരുവനന്തപുരം.ഐക്യരാഷ്ട്ര സഭയുടെ നയതന്ത്രഞ്ജനായിരുന്നു തരൂർ. കേന്ദ്രമാനവ വിഭവ ശേഷി സഹമന്ത്രി, മുൻ വിദേശകാര്യ സഹമന്ത്രി തുടങ്ങി നിരവധി ഔദ്യോഗിക പദവികളാണ് ശശി തരൂർ വഹിച്ചിട്ടുളളത്. കോൺഗ്രസിൽ അടിയുറച്ചു നിൽക്കുന്ന ഒരു വിഭാഗം നായർ സമൂഹം തെരഞ്ഞെടുപ്പിൽ തരൂരിനു പിന്തുണ വർദ്ധിപ്പിക്കുമെന്നത് മറ്റോരു വസ്തുതയാണ്.ശബരിമല വിഷയത്തിൽ ബിജെപി നിലപാടുകൾക്ക് സമുദായത്തിൽ സ്വീകാര്യത നേടാനായത് കോൺഗ്രസിനെ അസ്വസ്ഥമാക്കുന്ന ഒരു ഘടകമാണ്.

കുമ്മനം രാജശേഖരൻ മുൻ മിസോറാം ഗവർണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്നു.സംഘപരിവാർ സംഘടനകളുടെ പ്രിയങ്കര നേതാക്കളിലൊളായിരുന്നു അദ്ദേഹം. കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ബിജെപിയിൽ തന്നെ ആദ്യം ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. ബിജെപിയുടെ ജനകീയ മുഖം എന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. കാത്തിരുന്നു കാണാം ഇവരിൽ ആരാണ് തിരുവനന്തപുരം മണ്ഡലം പിടിച്ചടക്കുക എന്ന്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :