തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്കു കടക്കുന്നതിനു മുന്നോടിയായി കുമ്മനം ശബരിമലയിലേക്ക്; സാക്ഷിയായി ടിപി സെൻകുമാറും താഴ്മൺ കുടുംബവും

ശബരിലമയെ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ കുമ്മനം പ്രസ്താവയും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുമ്മനത്തിന്റെ ശബരില ദർശനം.

Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (12:03 IST)
ദർശനത്തിനായി പുറപ്പെട്ടു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടന്നപ്പോൾ മിസോറാം ഗവർണ്ണറായിരുന്ന കുമ്മനം ശബരിമല ദർശനം നടത്തിയിരുന്നില്ല. തിരുവനന്തപുരം തൈക്കാട് ധർമ്മശാസ്ത്രാ ക്ഷേത്രത്തിൽ നിന്നും കെട്ടു നിറച്ചാണ് കുമ്മനം രാജശേഖരൻ ശബരിമലയിലേക്കു പുറപ്പെട്ടത്.

ഏറെ നാളുകൾക്കു ശേഷമാണ് കുമ്മനത്തിന്റെ ശബരില ദർശനം. ശബരിലമയെ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ കുമ്മനം പ്രസ്താവയും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുമ്മനത്തിന്റെ ശബരില ദർശനം. അയ്യപ്പ കർമ്മ സമിതി നേതാവും മുൻ ഡിജിപിയുമായ ടി പി സെൻകുമാറും താഴ്മൺ കുടുംബവും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു.

മിസോറം ഗവർണർ സ്ഥാനം രാജിവെച്ച് കഴിഞ്ഞദിവസം കേരളത്തിലെത്തിയ കുമ്മനം രാജശേഖരന് ആവേശോജ്ജ്വല സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :