കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും ഇംഗ്ലീഷിനും ചില പാശ്ചാത്യ ഭാഷകള്‍ക്കും മാത്രം വഴങ്ങുന്ന ഒരു കാലഘട്ടത്തില്‍ മലയാളത്തെ ഇന്‍റര്‍നെറ്റിന്‍റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പ്രമുഖ സ്ഥാപനമാണ് വെബ്‌ദുനിയ ഡോട്ട് കോം.
ഹിന്ദി എന്ന ഇന്ത്യന്‍ ഭാഷ ആദ്യമായി ഇന്‍റര്‍നെറ്റിലേക്ക് പ്രതിഷ്ഠിച്ച വെബ്‌ദുനിയ പിന്നീട് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകള്‍ക്കും ഇന്‍റര്‍നെറ്റില്‍ സ്ഥാനം നേടിക്കൊടുത്തു.
അതിന് അല്‍പ്പം മുമ്പ് ദീപിക, മനോരമ, കൌമുദി തുടങ്ങിയ പത്രസ്ഥാപനങ്ങളും ഇന്ത്യ ഇന്‍ഫോയും സത്യവും അവരവര്‍ ഉപയോഗിക്കുന്ന ലിപികളിലൂടെ ചെറിയ രീതിയില്‍ ഇന്‍റര്‍നെറ്റില്‍ മലയാളത്തിന്‍റെ വരവറിയിച്ചിരുന്നു.
വെബ്‌ലോകം ഡോട്ട് കോം എന്ന പേരില്‍ വെബ്‌ദുനിയ തുടങ്ങിയ മലയാളം ഭാഷാ പോര്‍ട്ടലാണ് ലോക മലയാളിയുടെ അടുത്തേക്ക് ഇന്‍റര്‍നെറ്റിലെ മലയാളത്തെ എത്തിച്ചത് എന്നു പറയാം. ഇന്ന് ഏറ്റവുമധികം മലയാളം ലേഖനങ്ങള്‍ സൂക്ഷിക്കുന്ന ഇന്‍റര്‍നെറ്റ് സ്രോതസ്സാണ് മലയാളം ഡോട്ട് വെബ്‌ദുനിയ ഡോട്ട് കോം. മലയാളം വിക്കിപീഡിയയും മലയാളം ബ്ലോഗുകളും ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ധാരാളമായ മലയാളം ലേഖനങ്ങളും വാര്‍ത്തകളും മറ്റും നല്‍കുന്നുണ്ട്.