1982 മേയ് 19 ന് ഏഴാം കേരള നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി വിജയം കൈവരിക്കുകയും 1982 മേയ് 24 ന് കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്തു. നിയമസഭാ സ്പീക്കറായി ശ്രീ. വക്കം പുരുഷോത്തമന്‍ 1982 ജൂണ്‍ 24 ന് തെരഞ്ഞടുക്കപ്പെട്ടു.
അദ്ദേഹം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുമൂലം 1984 ഡിസംബര്‍ 28 ന് സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കുകയും തല്‍സ്ഥാനത്തേക്ക് വി. എം. സുധീരനെ 1985 മാര്‍ച്ച് എട്ടാം തീയതി തെരഞ്ഞെടുക്കുകയും ചെയ്തു.
ഡെപ്യൂട്ടി സ്പീക്കറായിരുന്ന കെ. എം.ഹംസക്കുഞ്ഞ്, വി. എം സുധീരന്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ സ്പീക്കറുടെ ചുമതലകള്‍ നിര്‍വ്വഹിച്ചു. കെ. കരുണാകരന്‍ നേതൃത്വം നല്‍കിയ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പിനുശേഷം 1987 മാര്‍ച്ച് 25 ന് രാജിവച്ചു.
എട്ടാം കേരള നിയമസഭ
എട്ടാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 1987 മാര്‍ച്ച് 23 ന് നടന്നു. ഇ. കെ. നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1987 മാര്‍ച്ച് 26 ന് സ്ഥാനമേറ്റു. നിയമസഭാ സ്പീക്കറായി വര്‍ക്കല രാധാകൃഷ്ണന്‍ 1987 മാര്‍ച്ച് 30 ന് തെരഞ്ഞെടുക്കപ്പെട്ടു.
കാലാവധി പൂര്‍ത്തിയാക്കുവാന്‍ ഒരുവര്‍ഷം അവശേഷിക്കെ മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം 1991 ഏപ്രില്‍ അഞ്ചാം തീയതി ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടു.
തുടര്‍ന്ന് 1991 ജൂണ്‍ 12 ന് നടന്ന തെരഞ്ഞെടുപ്പില്‍ കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള മുന്നണിക്കായിരുന്നു ഭൂരിപക്ഷം.
ഒന്‍പതാം കേരള നിയമസഭ
ഒന്‍പതാം കേരള നിയമസഭ 1991 ജൂണ്‍ 21 ന് നിലവില്‍ വരികയും കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1991 ജൂണ്‍ 24 ന് അധികാരമേല്‍ക്കുകയും ചെയ്തു.
ഒന്‍പതാം കേരള നിയമസഭയുടെ സ്പീക്കറായി പി. പി. തങ്കച്ചന്‍ 1991 ജൂലായ് ഒന്നാം തീയതി തെരഞ്ഞെടുക്കപ്പെട്ടു. കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1995 മാര്‍ച്ച് 16 ന് രാജിവയ്ക്കുകയും എ. കെ. ആന്‍റണി നേതൃത്വം നല്‍കിയ മന്ത്രിസഭ 1995 മാര്‍ച്ച് 22 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.
സ്പീക്കര്‍ പി. പി. തങ്കച്ചന്‍ 1995 മേയ് മൂന്നാം തീയതി രാജിവച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ 1995 ജൂണ്‍ 27ന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കര്‍ കെ. നാരായണക്കുറുപ്പ് 1995 മേയ് 4 മുതല്‍ ജൂണ്‍ 26 വരെ സ്പീക്കറുടെ ചുമതലകള്‍ നിര്‍വ്വഹിച്ചു.
WEBDUNIA|
പൊതു തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭ 1996 മേയ് ഒമ്പതാം തീയതി രാജിസമര്‍പ്പിക്കുകയും1996 മേയ് 14 ന് ഒന്‍പതാം കേരള നിയമസഭ പിരിച്ചുവിടുകയും ചെയ്തു.