മഴയില്‍ വയനാട്ടിലേക്കൊരു യാത്ര

ബോണി എം കൂടത്തില്‍ (ബി‌എം‌കെ)

PRO
സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള ഒരു മണിക്കൂര്‍ ആയിരുന്നു ഈ ടൂറിന്റെ ഹൈ ലൈറ്റ്. മദ്യം എന്ന മാടപ്രാവ് എല്ലാരിലും ഉള്ള പ്രാവിനെ തൂത്തെറിഞ്ഞു മാടിന്റെ രൂപം പ്രാപിച്ചു തുടങ്ങി. ലോകത്ത് ഇന്നേ വരെ കാണാത്ത സ്റ്റെപ്പ് ഒക്കെ വെച്ച് ഡാന്‍സ് എന്ന കലാരൂപത്തെ അധിക്ഷേപിക്കുകയായിരുന്നു ഓരോ ആശാന്‍മാരും. ചിരിച്ചു കുടല്‍ വെളിയില്‍ വന്ന അവസ്ഥ. ആര്‍ക്കും സീറ്റ്‌ ഒന്നും വേണ്ടാതെ നിലത്തുകിടന്നു ഇഴയുകയായിരുന്നു. ഈ സമയം ടൂറിനു വരാത്തവരെ തെറി പറയാന്‍ ഉള്ള അവസരം കൂടി ആയി പലരും വിനിയോഗിച്ചു. ടൂര്‍ ഇടപാടക്കിയ ഞാന്‍ ഒരു സമ്പൂര്‍ണ പരാജയമാണെന്നും എനിക്ക് നല്ല ഒരു ട്രെയിനിംഗ് വേണം എന്നുമൊക്കെ അവിടെ പലരും അലമുറയിട്ടു.

രാത്രി : 9.00 PM, സ്ഥലം : സുല്‍ത്താന്‍ ബത്തേരി

ഒരു ഹോട്ടല്‍ കണ്ടു പിടിച്ചു.എല്ലാവര്ക്കും ഇരിക്കാന്‍ ഉള്ള സ്ഥലത്തേക്കാള്‍ ഉപരിയായി ഒച്ച വെളിയില്‍ കേള്‍ക്കാത്ത ഒരു ഹോട്ടല്‍ ആണ് തിരഞ്ഞു പിടിച്ചത്. ബഹളം എന്ന് പറഞ്ഞാല്‍ തൃശൂര്‍ പൂരം തോറ്റുപോകും. ആരൊക്കെയോ കൂവുന്നു, കരയുന്നു, അത്തപ്പൂക്കള മത്സരം, കസേര കളി അങ്ങനെ വിവിധ ഇനം പരിപാടികളുടെ കൂട്ടത്തില്‍ ബിരിയാണിയുടെ ചൂട് മുഖം വെച്ച് പരീക്ഷിച്ച പാമ്പുകള്‍ വരെ സുലഭമായിരുന്നു. എല്ലാവരെയും അവിടെ നിന്നും ഇറക്കി വിടാന്‍ ഹോട്ടലുകാരും ഞങ്ങള്‍ കുറെ പേരും നിരന്തരമായി ശ്രമിച്ചു കൊണ്ടേ ഇരുന്നു.

രാത്രി : 10.00 PM, ഹോട്ടല്‍ : ഐസക് റീജന്‍സി

ഡോര്‍മിറ്ററി സൌകര്യമായിരുന്നു എര്‍പ്പെടുത്തിയത്. വന്ന പാടെ എല്ലാരും കിടക്കകളിലേക്ക് മറിഞ്ഞു. അതിനിടക്ക് ക്രിക്കറ്റ്‌ കളി കാണാന്‍ ആരോ ടിവി ഓണ്‍ ചെയ്തു. അതിന്‍റെ ഇടയില്‍ കേട്ട ഇന്ത്യയുടെ ദേശിയ ഗാനം സച്ചിന്‍ എന്ന ദേശസ്നേഹിയുടെ ഞരമ്പുകളെ ഉത്തേജിപ്പിച്ചു. തളര്‍ന്നു കിടന്ന അവന്‍ എണീറ്റ്‌ നിന്ന് സല്യൂട്ട് ചെയ്തു. നെറ്റിയില്‍ കൈ എത്താത്തത് കൊണ്ട് അതിനു ശ്രമിച്ചു മറിഞ്ഞു കട്ടിലിലേക്ക് വീണ അദ്ദേഹത്തിന്റെ പെര്‍ഫോര്‍മന്‍സ് ഇന്നും കമ്പനിയിലെ ചൂടുള്ള വാര്‍ത്ത‍ ആണ്. അങ്ങനെ 'ജന ഗണ മന'! അന്നേ ദിവസത്തെ കോപ്രായങ്ങള്‍ക്ക്‌ അന്ത്യം കുറിച്ചു.

ഞായര്‍, രാവിലെ : 8.00 AM

ഉറക്കച്ചുവടോടെ എല്ലാരും തെക്ക് വടക്ക് നടക്കുന്നു. ഇന്നലത്തെ ക്ഷീണക്കിളി ആരുടെ ദേഹത്ത് നിന്നും പറന്നു പോയിട്ടില്ല. എന്നാലും പറഞ്ഞ സമയത്ത് റെഡി ആകാന്‍ വേണ്ടി എല്ലാരും കിണഞ്ഞു ശ്രമിച്ചു എന്ന അഭിമാനകരമായ മറ്റൊരു വസ്തുത ഇവിടെ പങ്കു വെക്കുന്നു. മഴ എന്ന വില്ലന്‍ അതിനകം തന്നെ അവിടെ അവതരിച്ചിരുന്നു. തണുപ്പിന്റെ പുതപ്പിനുള്ളില്‍ നിന്ന് തന്നെ എല്ലാവരും കുളിച്ചു റെഡി ആയി എട്ടരയോടെ ഭക്ഷണം കഴിക്കാന്‍ വന്നിരുന്നു. നല്ല സ്വാദിഷ്‌ടമായ പുട്ടും കടലയും ദോശയും ഒരു മയവും ഇല്ലാതെ എല്ലാരും അകത്താക്കി. ഒരു മണിക്കൂറിനുള്ളില്‍ എല്ലാവരും മുത്തങ്ങ വനത്തിലേക്ക് പോകാന്‍ റെഡിയായി വന്നു, ബസില്‍ കയറി. സുഭാഷ്‌ അറ്റന്‍‌ഡന്‍സ് ഷീറ്റ് എടുത്ത് എല്ലാവരും ഉണ്ടോ എന്ന് തീര്‍ച്ചപ്പെടുത്തിയതും ബസ്‌ പുറപ്പെട്ടു.

WEBDUNIA|
രാത്രി : 8.00 PM

അടുത്ത പേജില്‍ വായിക്കുക, “ഫോറസ്റ്റ് ഗാര്‍ഡിന്റെ കണക്കുകള്‍”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :