വരൂ... സഞ്ചാരികളുടെ പറുദീസയായ സാമൂതിരിമാരുടെ നാട്ടിലൂടെ ഒരു യാത്ര പോകാം !

കോഴിക്കോട്ടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

thusharagiri, kakkayam, kappad, beppur, kozhikkode beach, manachira, thamarassery, sarovaram, kadalundi, kakkayam dam, കക്കയം ഡാം, കോഴിക്കോട്, തുഷാരഗിരി വെള്ളച്ചാട്ടം, മാനാഞ്ചിറ, ബേപ്പൂര്‍ തുറമുഖം, കോഴിക്കോട് ബീച്ച്, പഴശ്ശിരാജാ മ്യൂസിയം, ഡോള്‍ഫിന്‍ പോയിന്റ്, കാപ്പാട്, ആര്‍ട്ട് ഗ്യാലറി, കടലുണ്ടി പക്ഷി സങ്കേതം
സജിത്ത്| Last Updated: ബുധന്‍, 22 ഫെബ്രുവരി 2017 (14:38 IST)
കേരളത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്‌‌. ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു ഇത്. വടക്ക്‌ ഭാഗത്തായി കണ്ണൂർ ജില്ല, തെക്ക്‌ മലപ്പുറം, കിഴക്ക്‌ ഭാഗത്ത് വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടൽ എന്നിവയാണ്‌ കോഴിക്കോടിന്റെ അതിർത്തികൾ. കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട്‌ നഗരമാണ്‌ ഈ ജില്ലയുടെ ആസ്ഥാനം. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഈ ജില്ലയിലുണ്ട്. ഏതെല്ലാമാണ് അവയെന്ന് നോക്കാം.

കക്കയം ഡാം:

കോഴിക്കോട് നഗരത്തില്‍ നിന്നും ഏകദേശം 63 കിലോമീറ്റര്‍ അകലെയാണ്‌ കക്കയം ഡാം. കക്കയം ഡാമില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച ശേഷമുള്ള വെള്ളം പെരുവണ്ണാമുഴി ഡാമില്‍ സംഭരിച്ചാണ് ജലസേചനത്തിനായി ഉപയോഗിക്കുന്നത്. ട്രക്കിങ് ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ ആകര്‍ഷകമായ ഒരു വിനോദസഞ്ചാര പ്രദേശം കൂടിയാണിത്.

തുഷാരഗിരി വെള്ളച്ചാട്ടം:

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്താണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകള്‍ എന്ന്
അര്‍ത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതി രമണീയമായ ഒരു വെള്ളച്ചാട്ടമാണിത്. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ള കാലയളവായ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ജാതിക്ക, റബ്ബര്‍, കുരുമുളക്, ഇഞ്ചി തുടങ്ങിയ പല സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.

മാനാഞ്ചിറ:

കോഴിക്കോട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ് മൈതാനം. കോഴിക്കോട് നഗരത്തിന്റെ മധ്യത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കോഴിക്കോടിന്റെ ഫുട്ബോള്‍ സംസ്കാരവുമായി വളരെയടുത്ത ബന്ധമുള്ള ഒരു മൈതാനമായിരുന്നു മനാഞ്ചിറ മൈതാനം. നിരവധി ദേശീയ അന്തര്‍ ദേശീയ ഫുട്ബോള്‍മല്‍സരങ്ങള്‍ക്ക് ഇവിടം വേദിയായിട്ടുണ്ട്.

ബേപ്പൂര്‍ തുറമുഖം:

കേരളത്തിലെ പുരാതനമായ തുറമുഖങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍ തുറമുഖം. തടി കൊണ്ടുളള കപ്പലുകള്‍
ഉണ്ടാക്കുന്നതിന് പ്രശസ്തമായ ഇടമയിരുന്നു ബേപ്പൂര്‍. ഇന്ന് ചില ഉരുക്കള്‍ വിനോദസഞ്ചാര നൌകകളായി ഉപയോഗിക്കുന്നു. രണ്ടു കിലോ മീറ്ററോളം കടലിനുള്ളിലേക്ക് തള്ളി നില്കുന്ന പാത ഇവിടെയുണ്ട്. ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ബേപ്പൂര്‍.

കോഴിക്കോട് ബീച്ച്:

നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള തകര്‍ന്ന രണ്ട് കടല്‍പ്പാലങ്ങളാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണം. നഗരത്തിന് വളരെയടുത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സൂര്യാസ്തമനം കാണുന്നതിന് പ്രശസ്തമായ ഇടമാണിത്.

പഴശ്ശിരാജാ മ്യൂസിയം:

ഈസ്റ്റ് ഹില്ലിനടുത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന പുരാവസ്തു വകുപ്പാണ് ഈ മ്യൂസിയം ഇപ്പോള്‍ നോക്കി നടത്തുന്നത്. ചെമ്പ് പാത്രങ്ങളും പഴയകാല ചുവര്‍ച്ചിത്രങ്ങളും പഴയ നാണയങ്ങളും അമ്പലങ്ങളുടെ മാതൃകകളും മറ്റ് കൗതുകരങ്ങളായ പലതും ഇവിടെ കാണാന്‍ സാധിക്കും.

കാപ്പാട്:

1498ല്‍ വാസ്കോ ഡാ ഗാമ വന്നിറങ്ങിയ തുറമുഖമാണ് കാപ്പാട്. ഒരു ചരിത്രത്തിന്റെ ഭാഗമാണ് ഈ തുറമുഖം. ഇതിനെ അനുസ്മരിക്കാനായി ചെറിയൊരു കല്‍മണ്ഡപവും ഇവിടെ പണിതുയര്‍ത്തിയിട്ടുണ്ട്.

ഡോള്‍ഫിന്‍ പോയിന്റ്:

പ്രഭാത സമയത്ത് കടലില്‍ കളിക്കുന്ന ഡോള്‍ഫിനുകളെ ഇവിടെ കാണാന്‍ സാധിക്കും. കോഴിക്കോട് നഗരത്തില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ മാത്രം അകലമുള്ള ഈ കടല്‍ത്തീരത്തം സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയങ്കരമാണ്.

ആര്‍ട്ട് ഗ്യാലറി:

പഴശ്ശിരാജാ മ്യൂസിയത്തിനടുത്തായാണ് ആര്‍ട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്നത്. രാജാ രവി വര്‍മ്മ ചിത്രങ്ങളുടെ ഒരു മഹനീയ ശേഖരമാണ് ഇവിടെയുള്ളത്.

കടലുണ്ടി പക്ഷി സങ്കേതം:

പ്രകൃതി സ്നേഹികളുടെ പറുദീസയാണ് കടലുണ്ടി പക്ഷി സങ്കേതം. നവംബര്‍ മാസത്തില്‍ വന്ന് ഏപ്രില്‍ അവസാനം തിരിച്ചു പോകുന്ന ധാരാളം ദേശാടനപക്ഷികളെ ഇവിടെ കാണാന്‍ സാധിക്കും. ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയുള്ള പ്രഭാതങ്ങളിലാണ് ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ ...

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ തല്ലിക്കൊന്നു
കൊല്‍ക്കത്തയില്‍ കാര്‍ പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരു ക്യാബ് ...

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, നടന്നതെല്ലാം ...

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, നടന്നതെല്ലാം ദിവ്യയുടെ പ്ലാന്‍; ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്
നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നും നടന്നതെല്ലാം പിപി ദിവ്യയുടെ പ്ലാനായിരുന്നെന്ന് ...

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ ...

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു
കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു. കയ്യൂര്‍ ...

വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം

വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം
ചൂടുകാലത്ത് ആസ്മ ലക്ഷണങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. വളരെ സെന്‍സിറ്റീവായ ഒരു അവയവമാണ് ...

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ...

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴ ശക്തമാകും. ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ ...