മഴയില്‍ വയനാട്ടിലേക്കൊരു യാത്ര

ബോണി എം കൂടത്തില്‍ (ബി‌എം‌കെ)

PRO
നടന്നു കുറെ ജീപ്പ് കിടക്കുന്ന സ്ഥലത്ത് എത്തി ചേര്‍ന്ന്. മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. കൂടെ ഉള്ള രണ്ടു പേര്‍ നനയാതിരിക്കാന്‍ തൊപ്പി വാങ്ങിയതും മഴ പിന്‍വാങ്ങി. അവിടെ നിന്നും 1 KM ദൂരം പോയാല്‍ ഇടക്കല്‍ എന്ന സാഹസികതയെ പരാജയപ്പെടുത്താം. നടക്കാം, അല്ലെങ്കില്‍ ജീപ്പില്‍ പോകാം. ഞങ്ങള്‍ ജീപ്പ് തെരഞ്ഞെടുത്തു.

ഒരാള്‍ക്ക്‌ 12 രൂപ
ഒരു ജീപ്പില്‍ 10 ആളുകളെ കയറ്റും

മല കയറാന്‍ ആരംഭിച്ചു. കൂടെ ഉള്ളവര്‍ ഓരോരുത്തരായി പിന്‍വാങ്ങി തുടങ്ങി. ഏകദേശം മുക്കാല്‍ ഭാഗം എത്തിയപ്പോള്‍ വഴുക്കല്‍ എന്ന രോഗം പേടിയായി ബാധിച്ചു തുടങ്ങി. കൂടെ ഉണ്ടായിരുന്നു അഞ്ചു ആറു വീര പുരുഷന്മാര്‍ ആ മലയെ കീഴ്പെടുത്തുന്നത് കണ്ടു നിര്‍വികാരനായി താഴെ ഇരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. കഷ്ടപ്പെട്ട് കയറുമ്പോഴും ആ സന്തോഷത്തിന്റെ ഓര്‍മ്മകള്‍ ഒപ്പിയെടുക്കാന്‍ ബിക്കു എന്ന യുവാവ് ക്യാമറയുമായി എത്തിയത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. എല്ലാവരും തിരിച്ചു ഇറങ്ങിയപ്പോള്‍ മഞ്ഞു അവിടെ കൂട് കെട്ടി കഴിഞ്ഞിരുന്നു.വിനോദ സഞ്ചാരികളെ വല വീശി പിടിക്കാന്‍ പാകത്തിനുള്ള ദൃശ്യങ്ങള്‍ കണ്ണ് മുന്നില്‍ നിറഞ്ഞു തുളുമ്പി. മല ഇറങ്ങി താഴെ തിരിച്ചു ചെന്നപ്പോള്‍ ഒരു ജീപ്പ് വെയിറ്റ് ചെയ്തു നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ പത്തു പേര്‍ അതില്‍ കയറി ഹോട്ടല്‍ ഉള്ള സ്ഥലത്തേക്ക് പോയി. ബാക്കി ഉള്ള പത്തു പേര്‍ അടുത്ത ജീപ്പില്‍ വരാന്‍ വേണ്ടി അവിടെ തന്നെ വെയിറ്റ് ചെയ്തു നില്‍ക്കുന്നുണ്ടായിരുന്നു.

ആ ഹോട്ടലില്‍ നിന്നും നല്ല നാടന്‍ ഭക്ഷണത്തിന്റെ രുചി അനുഭവിച്ചു അറിഞ്ഞു. അര മണിക്കൂര്‍ എടുത്തു കഴിച്ചു ഇറങ്ങിയിട്ടും അഞ്ചു മിനിറ്റ് ഉള്ളില്‍ വരേണ്ട ബാക്കി പത്തു പേരെ കാണുന്നില്ല. തിരക്കി ഒരു കയറ്റം കയറിയപ്പോഴേക്കും അവരുടെ ജീപ്പ് എത്തി. കാര്യം തിരക്കിയപ്പോള്‍ ആയിരത്തി അഞ്ഞൂറ് രൂപയുടെ വിജീഷിന്റെ ചെരുപ്പ് അവന്‍റെ കൂട പിറപ്പായ മറവി കാരണം മറന്നു മലയിടുക്കില്‍ വെച്ചു. അത് എടുക്കാന്‍ വീണ്ടും മല കയറി എന്ന്. നോക്കണേ, കലി കാലം! എല്ലാവരും ഭക്ഷണം കഴിച്ചു തിരിച്ചു ബസില്‍ എത്തിയപ്പോള്‍ സമയം ആറിനോട് അടുത്തിരുന്നു. അപ്പോള്‍ ആണ് കൂടെ ഉണ്ടായിരുന്നു ബെന്‍സണ്‍ അവരുടെ ബാച്ച് ടൂര്‍ ഇടക്കല്‍ മല കയറിയ കാര്യം പറഞ്ഞത്. അതില്‍ ഇത്ര പറയാന്‍ എന്തിരിക്കുന്നു എന്ന് ആരെങ്കിലും ചോദിക്കുന്നതിനു മുന്‍പേ പെണ്‍കുട്ടികള്‍ മലയുടെ ഉച്ചിയില്‍ കൊടി നാട്ടിയ വിവരം പുറത്തു വിട്ടു. നാണക്കേടിന് ഇടക്കല്‍ മലയെക്കാളും ആഴം ഉണ്ടായിരുന്നു ഏകദേശം ഇരുപത്തിയെട്ട് പേര്‍ക്ക്. അവര്‍ കയറിയത് മഴ ഇല്ലാത്ത സമയത്ത് ആണെന്ന് മാത്രം. വില്ലനായ മഴ കൂട്ടുകാരന്‍ ആയി എത്തിയ ആ നശിച്ച സമയം!
PRO


വൈകുന്നേരം : 6.00 PM

WEBDUNIA|
തിരിച്ചു കോയമ്പത്തൂരിലേയ്‌ക്ക് പോകാനുള്ള മണി അടിച്ചു. കമല്‍‌ഹാസന്റെ 'വേട്ടയാട് വിളയാട്' എന്ന ചിത്രം വളരെ അഭിപ്രായങ്ങള്‍ക്ക്‌ ശേഷം ആ ചെറിയ സ്ക്രീനില്‍ പ്രദര്‍ശനം ആരംഭിച്ചു. ക്ഷീണം കാരണം കുറെ ആള്‍ക്കാര്‍ ഉറങ്ങി പോയി. ഞാന്‍ അപ്പോള്‍ ഡ്രൈവറുടെ സീറ്റിന്റെ അടുത്തിരുന്നു ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ യാത്രയുടെ ബാക്കി സൌന്ദര്യം ഒപ്പിയെടുക്കുകയായിരുന്നു.ഇടയില്‍ എപ്പോഴോ ഒരു ഇളം കാറ്റ് എന്നെയും താരാട്ടു പാടി ഉറക്കി. കണ്ണ് തുറന്നപ്പോള്‍ കോയമ്പത്തൂര്‍ സിറ്റി എനിക്കായി വാതിലുകള്‍ തുറന്നിരുന്നു. തിരക്കുകള്‍ക്കിടയിലൂടെ അവസാനിക്കാറാകുമ്പോള്‍ വയനാട് ഒരു നനുത്ത മഴ പോലെ ഞങ്ങളില്‍ പെയ്‌തു നിറഞ്ഞിരുന്നു... ഇത്തിരി ബഹളമായി, മദ്യമായി, ഞങ്ങളുടെ കുസൃതിയായി, ഓര്‍മ്മത്താളിലെ ഒരു നല്ല ചിത്രമായി.....



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :