മഴയില്‍ വയനാട്ടിലേക്കൊരു യാത്ര

ബോണി എം കൂടത്തില്‍ (ബി‌എം‌കെ)

PRO
തിങ്ങി നിറഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ ആയിരുന്നു യാത്ര. അധികം വണ്ടികള്‍ ഇല്ലാത്ത മൈസൂര്‍ NH. സുല്‍ത്താന്‍ ബത്തേരി എന്ന സ്ഥലത്ത് നിന്നും 12 KM ചെയ്‌താല്‍ മുത്തങ്ങ എത്താം. എത്തി. ഇറങ്ങി. ഫോറസ്റ്റ് ഗാര്‍ഡിനോട് ചോദിച്ചപ്പോള്‍ സന്ദര്‍ശന സമയം രാവിലെ 6 AM-10 AM ആണെന്ന് പറഞ്ഞു.തിരിച്ചു പോകാന്‍ തുടങ്ങിയപ്പോള്‍ ആണ് ആ വല്യ ബസ്‌ അയാള്‍ കണ്ടത്. എണ്ണം ചോദിച്ചപ്പോള്‍ മുപ്പത്തിയഞ്ച് എന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് വേണ്ടി അവിടെ അയാള്‍ ആ സമയത്തില്‍ കൃത്രിമം കാണിച്ചു. എന്നിട്ട് ഒരു കണക്കു പറഞ്ഞു. അത് താഴെ കൊടുത്തിരിക്കുന്നു.

ഒരു തലയ്ക്ക് 10 രൂപ
ഒന്‍പതു പേര്‍ ഒരു ജീപ്പില്‍, അങ്ങനെ മൊത്തം നാല് ജീപ്പ്.
ഒരു ജീപ്പിന് 300 രൂപ
രണ്ടു ഗൈഡ് നാല് വണ്ടിക്കും വേണ്ടി
ഒരു ഗൈഡിന് 100 രൂപ
ക്യാമറ 25 രൂപ
പിന്നെ സര്‍ക്കാരിനു ടാക്സ്‌ 200 രൂപ

ഷഡ്ജം കീറാന്‍ ഇതില്‍ കൂടുതല്‍ ഒരു ബില്‍ ആവശ്യം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവരും ഇപ്പോള്‍ പുലി വരും, ആന കാടിറങ്ങി വരും എന്ന മട്ടില്‍ ഇരിക്കുകയാണ്. നാട്ടില്‍ കോഴിയെ കാണുന്ന പോലെ കുറെ മാനുകള്‍ അത് വഴി കറങ്ങി നടക്കുന്നുണ്ടായിരുന്നു. മൊത്തം 22 KM യാത്ര ഉണ്ട് എന്ന് ജീപ്പ് ഓടിച്ച ചേട്ടന്‍ മൊഴിഞ്ഞു. പോകുന്ന വഴിക്ക് ഫോട്ടോ എടുക്കാന്‍ വണ്ടി നിറുത്തണം എന്ന് അപേക്ഷിച്ചപ്പോള്‍ പറ്റില്ല എന്നായിരുന്നു ഉത്തരം. അപേക്ഷ ഭീഷണി ആയിട്ടും രക്ഷയില്ലാതെ വന്നപ്പോള്‍ ആയിരുന്നു വണ്ടി ചെളിയില്‍ താണത്. ജീപ്പ് തള്ളി ഞങ്ങള്‍ക്ക്‌ ആ യാത്രയില്‍ മൃഗങ്ങളെ കാണാന്‍ സാധിക്കാത്ത വിഷമം മാറി. രാവിലത്തെ യാത്ര തന്നെ പ്രതീഷിക്കാതെ ഉന്മേഷം കൊണ്ട് തന്നതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ മുത്തങ്ങയോടു വിട പറഞ്ഞത്. 'കന്തസാമി' വിക്രം പടത്തിലെ പാട്ടുകള്‍ ബസിന്റെ സ്പീക്കറിലൂടെ അപ്പോള്‍ ഉച്ചത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു. കൂടെ വര്‍ക്ക്‌ ചെയ്യുന്ന ഒരു വയനാടന്‍ സുഹൃത്ത്‌ വഴി അന്നേ ദിവസം കള്ള് സംഘടിപ്പിക്കാന്‍ ഉള്ള പ്ലാന്‍ ഇട്ടു. മുത്തങ്ങയില്‍ നിന്നും തിരിച്ചു വരുന്ന വഴി ഒരാള്‍ ഈ പറഞ്ഞ സാധനം കൊണ്ട് വെയിറ്റ് ചെയ്യുമെന്നു പറഞ്ഞെങ്കിലും ആട് കിടന്നിടത്ത് ഒരു പൂട പോലും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ആഗ്രഹിച്ചത്‌ കിട്ടാതെയായപ്പോള്‍ പിടയുന്ന മനസുമായി ബസിനുള്ളില്‍ ഇരിക്കുന്ന ആളുകളുടെ മനം നിറക്കാന്‍ മല കയറാന്‍ തീരുമാനിച്ചു ബസ്‌ നേരെ ഇടക്കല്‍ മലയിലേക്ക് ഉള്ള വഴിയിലേക്കു മെയിന്‍ റോഡില്‍ നിന്നും വളച്ചു.

ഉച്ച തിരിഞ്ഞ് 1.00 PM

ഏകദേശം 10 KM യാത്ര ചെയ്‌താല്‍ ഈ പറഞ്ഞ സ്ഥലത്ത് എത്തും. വെയിലിന്റെ അകമ്പടിയോടെ ഹൈറേഞ്ചിനെ അനുസ്മരിപ്പിക്കുന്ന വഴികളിലൂടെ ഉള്ള യാത്ര. പെട്ടെന്ന് ആണ് ആരും ക്ഷണിക്കാതെ ഉള്ള മഴയുടെ വരവ്. അതോടെ എല്ലാം തീര്‍ന്നു കിട്ടി എന്ന് കരുതി. മഴയില്ലാത്ത സമയങ്ങളില്‍ തന്നെ മലയില്‍ വഴുക്കല്‍ ഉണ്ടാകും എന്ന് ബസില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. എന്ത് കുന്തമേലും ആകട്ടെ എന്ന് കരുതി എല്ലാവരും നനഞ്ഞു കൊണ്ട് ലകഷ്യ സ്ഥാനത്തേക്ക്‌ വെച്ച് പിടിച്ചു. വഴിയില്‍ രണ്ടു ഹോട്ടല്‍. പ്രതീഷ തെറ്റിയില്ല. കൂടെ ഉള്ള രണ്ടു പേര്‍ ഫുഡ്‌ അടി തുടങ്ങി. അവിടെ ഉള്ള ഒരു ഹോട്ടലില്‍ ബാക്കിയുള്ളവര്‍ക്ക് വേണ്ടി ഫുഡിന്റെ അഡ്വാന്‍സ് കൊടുത്തു.

ഒരു ഊണ് 20 രൂപ
മീന്‍ വറുത്തത് 15 രൂപ

WEBDUNIA|
രാവിലെ : 10.00 AM

അടുത്ത പേജില്‍ വായിക്കുക, “വേട്ടയാട് വിളയാടും കണ്ട് കോവൈയിലേക്ക്”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :