മഴയില്‍ വയനാട്ടിലേക്കൊരു യാത്ര

ബോണി എം കൂടത്തില്‍ (ബി‌എം‌കെ)

PRO
വെള്ള ചാട്ടത്തിനോട് അടുക്കുമ്പോഴേക്കും അതിന്‍റെ കോലം അറിയാന്‍ ഉള്ള ആകാംഷയായിരുന്നു എനിക്ക്.ഇത്രയും ദൂരം വന്നിട്ട് വല്ല ആന പെടുക്കുന്ന പോലത്തെ ആണേല്‍ കുത്ത് വാക്കുകള്‍ കൊണ്ട് ഞാന്‍ വ്രണപ്പെടും എന്ന് തീര്‍ച്ചയായിരുന്നു. അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. മലകള്‍ തട്ടിത്തെറുപ്പിക്കുന്ന വെള്ളത്തെ പുണരാന്‍ കൂടെ ഉള്ളവര്‍ നേരത്തെ തന്നെ അവിടെ എത്തിയിട്ടുണ്ടായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ഒരു തോര്‍ത്തും ചുറ്റി വെള്ളത്തിലേക്ക്‌ ഒറ്റച്ചാട്ടം. അങ്ങനെ കരുതിയാല്‍ തെറ്റില്ല. പക്ഷെ കരുതണ്ട. എനിക്ക് നീന്തല്‍ അറിയാത്ത കൊണ്ട് വെള്ളച്ചാട്ടത്തിന്റെ ഒത്ത അടിയില്‍ പോയി അങ്ങനെ വിശാലമായി കിടന്നു. ആദ്യമേ വരാന്‍ മടിച്ചവര്‍ പിന്നീട് പതുക്കെ വരുന്ന മനോഹരമായ ഒരു കാഴ്ചയ്ക്കും അങ്ങനെ സാക്‍ഷ്യം വഹിച്ചു. ഏകദേശം രണ്ടു മണിക്കൂര്‍ അതില്‍ ആടിത്തിമിര്‍ത്തപ്പോള്‍ ആണ് ഒരു കാര്യം അറിഞ്ഞത്. മനോരമ ന്യൂസ്‌ തുഷാരഗിരിയെ പറ്റി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എത്തിയത് ആണെന്ന്. ഉടനെ തന്നെ കുളിയൊക്കെ മതിയാക്കി ക്യാമറ ഉന്നം വെച്ച് നടന്നപ്പോള്‍ കുറെ ചേച്ചിമാരും കുട്ടികളും ഇവര്‍ പറയുന്നതിന് അനുസരിച്ച് പാലം ഇല്ലാത്ത അവസ്ഥ അഭിനയിച്ചു കാണിക്കുകയായിരുന്നു. ക്യാമറ ലെന്‍സിന്റെ ഉള്ളില്‍ കയറാന്‍ സ്റ്റൈല്‍ കാണിച്ചു ഞങ്ങളുടെ കൂടെ ഉള്ള കുറെ എണ്ണം ഈച്ച ലഡ്ഡു കണ്ട പോലെ വട്ടം ചുറ്റി പറക്കുണ്ടായിരുന്നു. അവസാനം ന്യൂസ്‌ വന്നപ്പോള്‍ അവരൊക്കെ ഉണ്ടായിരുന്നു.

സമയം ഉച്ച തിരിഞ്ഞ് : 2.00 PM

വിശപ്പ്‌ ഭൂതം പിന്നെയും വയറു ഭേദിച്ചപ്പോള്‍ ഓര്‍ഡര്‍ ചെയ്ത ഫുഡ്‌ കഴിക്കാന്‍ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു. അവിടെ ചെന്നപ്പോള്‍ വീണ്ടും ഒരു മണിക്കൂര്‍ എടുക്കും എന്ന് പറഞ്ഞു. ആദിവാസി കഞ്ഞി കണ്ട പോലെ, അവിടെ ഉണ്ടായിരുന്ന കപ്പക്കഷണങ്ങള്‍ ആരൊക്കെയോ എടുത്തു കഴിച്ചു സ്വയം വേദനിപ്പിക്കുന്നുണ്ടായിരുന്നു. ചിക്കനും ചോറും റെഡി ആയപ്പോള്‍ ഞങ്ങളില്‍ സീറ്റ്‌ കിട്ടാതെ നില്‍ക്കുന്ന കുറെ ആള്‍ക്കാര്‍ വിളമ്പല്‍ പ്രസ്ഥാനം ഏറ്റെടുത്തു. കഴിച്ചു ഇറങ്ങി ഡ്രൈവര്‍ക്കും കിളിക്കും പാര്‍സല്‍ വാങ്ങി രൂപ 2100 ബില്‍ കൊടുത്തു ഇറങ്ങിയപ്പോള്‍ സമയം നാലിന് അടുത്തായി.

സമയം വൈകുന്നേരം : 4.00 PM

ചുരം കയറാന്‍ തുടങ്ങിയപ്പോള്‍ തന്നെ കാര്‍മേഘം ആകാശത്തെ മൂടിയിരുന്നു. വലിയൊരു മഴ അതിനാല്‍ ഞങ്ങളുടെ സുന്ദര കാഴ്ചകളെ മറച്ചു കളഞ്ഞു. എന്നാലും വന്യ ജീവി ഫോട്ടോഗ്രാഫര്‍ ആയ സമിത്ത് കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.ഓരോ ഫോട്ടോ എടുത്തിട്ട് പറയും, 'കൊള്ളാം നല്ല രസമുള്ള ഫോട്ടോ'. വയനാടന്‍ ചുരം ഇറങ്ങിയതും 'പൂക്കോട് തടാകം' എന്ന ഞങ്ങളുടെ അടുത്ത ലക്‍ഷ്യത്തില്‍ എത്തി ചേര്‍ന്നു.

സമയം വൈകുന്നേരം : 6.00 PM

വളരെ പ്രതീക്ഷകളോടെ പൂക്കോട് തടാകത്തിലേക്ക് നടക്കുന്ന വഴി ഒരു ചായക്കട കണ്ടു. സംശയിച്ച പോലെ തന്നെ സംഭവിച്ചു. മുന്നില്‍ പോയ എല്ലാ വാളുകളും അവിടെ ചായ മണത്തു ഇരിപ്പുണ്ടായിരുന്നു. കുറ്റിയടിക്കാന്‍ എവിടെ എങ്കിലും സ്ഥലം തേടുന്ന അവന്മാരെ അവഗണിച്ച് ഞങ്ങള്‍ കുറെ പേര് തടാകത്തില്‍ പ്രവേശിച്ചു. കുറെ ഹിന്ദിക്കാരി സുന്ദരികള്‍ അവിടെ പറന്നു നടക്കുണ്ടായിരുന്നു.സ്ഥലം കാണാന്‍ വന്നവന്മാരുടെ വായിലെ വെള്ളം വീണു തടാകത്തിലെ ജലനിരപ്പ്‌ ഉയര്‍ന്നു. അട്ട ശല്യം കാരണം അതിനെ ചുറ്റി പറ്റിയുള്ള വഴികളില്‍ നടക്കാന്‍ മുതിര്‍ന്നില്ല. കാഴ്ച ബംഗ്ലാവില്‍ കുരങ്ങന്‍‌മാര്‍ ഇരിക്കുന്ന പോലെ ചായപ്പാര്‍ട്ടികള്‍ ഗേറ്റ് ചാരി നില്‍പ്പുണ്ടായിരുന്നു. ചായ കുടിച്ചു വന്നപ്പോഴേക്കും പ്രവേശന സമയം സലാം പറഞ്ഞിരുന്നു. തിരിച്ചു എല്ലാവരും ഒരുമിച്ചു ബസ്‌ കാത്തു നില്‍ക്കുന്നിടത്തേക്ക് പാട്ടും പാടി ആരംഭിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ രാത്രിയിലേക്ക്‌ ഉള്ള മരുന്ന് വാങ്ങാന്‍ പോയി എന്ന് ആരോ പറഞ്ഞു അറിഞ്ഞു. എല്ലാവരും വട്ടം കറങ്ങി വന്നപ്പോള്‍ സമയം ഏകദേശം രാത്രി എട്ടു മണി ആയിരുന്നു.

WEBDUNIA|
സമയം ഉച്ച തിരിഞ്ഞ് : 12.00 PM

അടുത്ത പേജില്‍ വായിക്കുക, “സച്ചിന്‍ എന്ന ദേശസ്നേഹിയുടെ പരാക്രമം”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :