പഠിച്ചത് ഇനി മറക്കില്ല ! ഓര്‍മ്മയില്‍ നില്‍ക്കുന്നില്ലെന്ന പരാതി പരിഹരിക്കാം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 ജൂണ്‍ 2024 (11:22 IST)
ദിവസവും ക്ലാസ്സില്‍ പറഞ്ഞുതരുന്നത് വീട്ടില്‍ വന്ന് പഠിക്കുന്ന ശീലമുണ്ടോ ?കൃത്യമായി പഠിച്ച് മുന്നേറാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങള്‍ ? വിദ്യാര്‍ത്ഥികള്‍ മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ വരെ പല പ്രായത്തിലുള്ളവര്‍ക്ക് പഠിച്ചതൊക്കെ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഒരു വഴിയുണ്ട്. ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല എന്ന പതിവ് പരാതി പരിഹരിക്കാം. ഒരു പ്രതിവിധിയെ കുറിച്ചാണ് പറയുന്നത്. ഇക്കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ പഠിച്ചത് ഇനി മറക്കില്ല.

പഠനം തുടങ്ങേണ്ടത്

പ്രധാനമായും ശ്രദ്ധിക്കേണ്ടത് എല്ലാ ദിവസവും ഒരേ സമയത്ത് പഠിക്കാന്‍ ശ്രമിക്കുക എന്നതാണ്. നിങ്ങള്‍ക്ക് സൗകര്യപ്രദമായ സമയം കണ്ടെത്തി ആ സമയത്ത് ദിവസവും കുറച്ചെങ്കിലും പഠിച്ച് തുടങ്ങുക.

പഠനം ഒരു ശീലം

ഒരേ സമയത്ത് ദിവസവും പഠിക്കുന്നത് പഠനം ശീലമാക്കുന്നതിന് സഹായിക്കും. വിദ്യാര്‍ത്ഥികളുടെ ശരീരവും മനസ്സും ആ സമയത്തോട് പൊരുത്തപ്പെടുകയും നിങ്ങള്‍ കണ്ടെത്തിയ സമയത്ത് ദിവസവും അറിയാതെ തന്നെ നിങ്ങള്‍ പഠനം ആരംഭിക്കുന്നത് പിന്നീടുള്ള ദിവസങ്ങളില്‍ കാണാം. ആദ്യം തന്നെ മണിക്കൂറുകള്‍ നീണ്ട പഠനത്തിലേക്ക് പോകാതെ കൃത്യമായ ഇടവേളകള്‍ എടുത്ത് പഠിക്കുന്നത് ഗുണം ചെയ്യും.

ഉറക്കത്തിന് ഏറ്റവും അനുയോജ്യമായ സമയം

ഉറക്കം, ആഹാരരീതി, വ്യായാമം കൃത്യമായ ഒരു സമയം പാലിച്ച് ചെയ്യുകയാണെങ്കില്‍ ദിവസവും മുഴുവന്‍ മാനസികവും ശാരീരികവുമായി ഉന്മേഷം ലഭിക്കും. ഉറക്കത്തിന് ഏറ്റവും അനുയോജ്യമായ സമയം പത്തിനും 11നും ഇടയ്ക്ക് കിടന്ന് രാവിലെ 6 മണിക്ക് മുമ്പ് എഴുന്നേല്‍ക്കുക എന്നതാണ്.

ഓര്‍ത്തിരിക്കാന്‍

പഠിച്ച ഭാഗങ്ങള്‍ ഓര്‍ത്തുവെച്ച് പരീക്ഷയ്ക്ക് മാര്‍ക്ക് വാങ്ങുന്നതിലുപരി പുതുതായി കേള്‍ക്കുന്ന കാര്യങ്ങളിലെ അറിവ് സമ്പാദിക്കുക എന്നതാണ് വേണ്ടത്. അറിവ് വര്‍ദ്ധിപ്പിക്കുന്നതിനായി പഠിക്കുന്നത് ആണെങ്കില്‍ അവ നല്ല രീതിയില്‍ മനസ്സിലാക്കാനും ദീര്‍ഘകാലം ഓര്‍ത്തിരിക്കാനും കഴിയും.















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :