‘ബീഫ് ഫെസ്റ്റിവല്‍ നടത്തിയ നാണംകെട്ട മലയാളികളെ ഓര്‍ത്ത് ലജ്ജിക്കുന്നു‘; ഗുര്‍മീതിന്റെ പഴയ ട്വീറ്റിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

‘ബീഫ് ഫെസ്റ്റിവല്‍ നടത്തിയ നാണംകെട്ട മലയാളികളെ ഓര്‍ത്ത് ലജ്ജിക്കുന്നു‘; ഗുര്‍മീതിന്റെ പഴയ ട്വീറ്റിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി| AISWARYA| Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2017 (09:33 IST)
പീഡനകേസില്‍ അറസ്റ്റിലായി
ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീമിന്റെ ചില പഴയ ട്വീറ്റുകള്‍ക്ക് വന്‍പിന്തുണയായിരുന്നു സംഘപരിവാറില്‍ നിന്നും അനുയായികളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ കേരളത്തിലെ ജനങ്ങളെ അപമാനിച്ചും റാം റഹീം ട്വീറ്റ് ചെയ്തിരുന്നു.

കേരളത്തില്‍ ബീഫ് പാര്‍ട്ടി നടത്തുന്നു എന്നത് തന്നെ അലോസരപ്പെടുത്തുന്നെന്നും ഈ ക്രൂരതയ്ക്ക് കൂട്ടുനിന്നവരെ ഓര്‍ത്ത് ലജ്ജിക്കുന്നു എന്നുമായിരുന്നു റാം റഹീമിന്റെ ട്വീറ്റ്. ഗുര്‍മീതിന്റെ ഈ ട്വീറ്റിനെ ആരാധകരും സംഘപരിവാര്‍ പ്രവര്‍ത്തകരും ഇരുകൈയും നീട്ടി സ്വകരിക്കുകയും ചെയ്തു. ഇതിനെതിരെ ഇപ്പോള്‍ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :