തന്റെ ഫോണിലേക്ക് ഇപ്പോള്‍ എത്തുന്നത് എസ് എഫ് ഐ പ്രവര്‍ത്തകരുടെ ഭീഷണി എസ് എം എസുകളും ഫോണ്‍ കോളുകളുമാണെന്ന് സി പി എം വിട്ട സിന്ധു ജോയി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
സി പി എമ്മില്‍ നിന്ന് പുറത്തുപോയതിനുശേഷം മോശം എസ് എം എസുകളും ഭീഷണി വിളികളുമാണ് വരുന്നത്. അതുകൊണ്ട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വെയ്ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍. എത്ര വരെ പോകുമെന്നു നോക്കിയതിനു ശേഷം പരാതി കൊടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസിനു വേണ്ടി എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നും അവര്‍ പറഞ്ഞു. ഇതു സംബന്ധിച്ചു കെ പി സി സിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. തനിക്കു സി പി എമ്മിലുണ്ടായ വളര്‍ച്ച അനവസരത്തില്‍ ഉണ്ടായതല്ലെന്നും സിന്ധു പറഞ്ഞു.
കോണ്‍ഗ്രസിനു വേണ്ടി എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നും അവര്‍ പറഞ്ഞു. ഇതു സംബന്ധിച്ചു കെ പി സി സിയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
1993ലാണ് പാര്‍ട്ടി അംഗമായത്. പാര്‍ട്ടിയില്‍ തനിക്കുണ്ടായതു സ്വാഭാവിക വളര്‍ച്ച മാത്രമാണെന്നും കാലാകാലങ്ങളില്‍ ലഭിക്കേണ്ട അംഗീകാരങ്ങള്‍ മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളൂവെന്നും സിന്ധു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കെ പി സി സി ഓഫീസിലെത്തിയ സിന്ധു ജോയിക്ക് ആവേശകരമായ സ്വീകരണമായിരുന്നു ലഭിച്ചത്.