‘പ്രേമചന്ദ്രന്‍ പരമനാറി; മാറ്റത്തിന് കാരണം അന്താരാഷ്ട്ര ഫ്രോഡുകള്‍’

കൊല്ലം| WEBDUNIA|
PRO
PRO
കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ സ്‌ഥാനാര്‍ഥി ആര്‍എസ്‌പി നേതാവ്‌ എന്‍ കെ പ്രേമചന്ദ്രനെതിരേ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ആക്ഷേപശരം.

എതിര്‍ സ്‌ഥാനാര്‍ഥിയെ കുറിച്ച്‌ വ്യക്‌തിപരമായി പറയുന്നത്‌ ശരിയല്ലെങ്കിലും പരമനാറിയായാല്‍ എങ്ങനെ പറയാതിരിക്കുമെന്ന്‌ പിണറായി കൊല്ലത്തെ തന്റെ തെരഞ്ഞെടുപ്പ്‌ പ്രസംഗത്തിനിടെ ചോദിച്ചു. ആര്‍എസ്‌പി മുന്നണി മാറിയതിനു പിന്നില്‍ അന്താരാഷ്‌ട്ര ഫ്രോഡുകളാണുള്ളതെന്നും പിണറായി പറഞ്ഞു. ആര്‍എസ്‌പി വഞ്ചനയുടെ ആള്‍രൂപമാണെന്നു പറഞ്ഞ പിണറായി പ്രേമചന്ദ്രന്‍ കൂടെനിന്ന്‌ പിന്നില്‍നിന്ന്‌ കുത്തുകയായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്‌പിയുടെ നീക്കം തങ്ങള്‍ക്ക്‌ കാണാനാകാതെ പോയെന്നും പിണറായി പറഞ്ഞു. ഉമ്മന്‍ ചാണ്ടി, സുധീരന്‍, ചെന്നിത്തല തുടങ്ങിയവരും ആര്‍എസ്‌പിയുടെ മുന്നണി മാറ്റത്തില്‍ ദല്ലളന്‍മാരായി പ്രവര്‍ത്തിച്ചു എന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി ആരോപിച്ചു. കൊല്ലത്ത്‌ സിപിഎം സ്‌ഥാനാര്‍ഥി എം എ ബേബിയുടെ പ്രചാരണത്തിനെത്തിയതായിരുന്നു പിണറായി വിജയന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :