‘പ്രണയം’ കോപ്പിയടി സിനിമ: സലീംകുമാര്‍ കോടതിയെ സമീപിക്കുന്നു

കൊച്ചി‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ബ്ലസിക്ക് നേടിക്കൊടുത്ത പ്രണയം എന്ന സിനിമയ്ക്കെതിരെ നടന്‍ സലീംകുമാര്‍ രംഗത്ത്. പ്രണയം ഓസ്ട്രേലിയന്‍ സിനിമയായ ഇന്നസെന്‍സിന്റെ കോപ്പിയടിയാണെന്ന് സലീംകുമാര്‍ ആരോപിച്ചു. കോപ്പിയടിച്ച ചിത്രത്തിന് അവാര്‍ഡ് നല്‍കിയത് തെറ്റാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

താന്‍ സംവിധാനം ചെയ്ത 'പൊക്കാളി' എന്ന ഡോക്യുമെന്ററി അവാര്‍ഡ് ജൂറിയുടെ മുമ്പില്‍ എത്തിയിരുന്നില്ല. ലാബ് ലെറ്റര്‍ ഇല്ലെന്ന് പറഞ്ഞാണ് തഴഞ്ഞത്. എന്നാല്‍ ബന്ധപ്പെട്ട എല്ലാ രേഖകളും നല്‍കിയിരുന്നു. ആ ഡോക്യുമെന്ററി തഴഞ്ഞതിനെതിരെയും കോടതിയെ സമീപിക്കുമെന്നും സലീംകുമാര്‍ പറഞ്ഞു.

പരമ്പരാഗത കൃഷിരീതിയായ ‘പൊക്കാളി’ കൃഷി നേരിടുന്ന വെല്ലുവിളിയെക്കുറിച്ചും അതിന്റെ മേന്മയെക്കുറിച്ചുമുള്ള ഡോക്യുമെന്ററിയാണ് പൊക്കാളി. ഇതിന്റെ ഡിജിറ്റല്‍ പ്രിന്റാണ് ആദ്യം അവാര്‍ഡിനായി നല്‍കിയത്. എന്നാല്‍ ഫിലിം പ്രിന്റ് വേണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒരു ലക്ഷംരൂപ ചെലവാക്കി ഫിലിം പ്രിന്റ് നല്‍കുകയും ചെയ്തുവെന്ന് സലിംകുമാര്‍ പറഞ്ഞു.

ബ്ലെസിയുടേത് ഓസ്ട്രേലിയന്‍ പ്രണയം?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :