‘ധീരമായ നടപടി’; പെണ്‍കുട്ടിക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി, ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് ശ്രീഹരിസ്വാമി

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്ക് എല്ലാ പിന്തുണയുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 20 മെയ് 2017 (13:54 IST)
വർഷങ്ങളായി നീണ്ടുനിന്ന ലൈംഗിക അതിക്രമം തടയാന്‍ പെണ്‍കുട്ടി അൻപത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വളരെ ധീരമായ നടപടിയാണ് പെണ്‍കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആ പെൺകുട്ടിക്ക്​എല്ലാ പിന്തുണയും നൽകുമെന്നും പിണറായി പറഞ്ഞു.

സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശക്തമായ നടപടി ഉണ്ടായല്ലോ, ഇനി അതിന് പിന്തുണ നല്‍കിയാല്‍ മാത്രം മതിയല്ലോ എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. അതിനിടെ പീഡനത്തിന് കൂട്ടുനിന്ന പെൺകുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനനേന്ദ്രിയം മുറിഞ്ഞയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് തിരുവനന്തപുരം മെഡിക്കൽ കൊളെജ് അധികൃതർ വ്യക്തമാക്കി.

അതേസമയം പ്രതിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയെന്ന ഹരി സ്വാമി, യുവതിയല്ല, താന്‍തന്നെയാണ് ജനനേന്ദ്രിയം മുറിച്ചതാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരോട് പറഞ്ഞത്.
എന്നാല്‍ ഇയാള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയ മൊഴി പൊലീസ് കമ്മീഷണര്‍ തളളി. പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :