തൊഴിലില്ലായ്മ വേതനം ലഭിക്കണമെങ്കില്‍ സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതികളില്‍ 10 ദിവസമെങ്കിലും പണിയെടുക്കേണ്ടത് നിര്‍ബന്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം 1000 കോടി രൂപ നീക്കി വെച്ചിരുന്നു. കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്.