കൊച്ചി|
AISWARYA|
Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (10:02 IST)
കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലാതാവുകയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.ബീഫ് വിഷയത്തില്‍ ഒറീസയില്‍ പറഞ്ഞത് തമാശയായി എടുക്കുക്കാത്തതാണ് വിവാദത്തിന് കാരണമെന്നും കണ്ണന്താനം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കേരളത്തിലെ ആളുകള്‍ക്ക് കാര്യമായിട്ട് പണിയൊന്നുമില്ലാത്തതിനാല്‍ മൊബൈലില്‍ കയറിയിരുന്ന് ട്രോളുകളും കാര്‍ട്ടൂണുകളും ഉണ്ടാക്കുകയാണ്. അതെല്ലാം താന്‍ ആസ്വദിക്കുന്നുണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. എന്റെ ഭാര്യയുടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അതൊക്കെ കണ്ട് ഞങ്ങള്‍ ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്റെ പേരും പറഞ്ഞ് എന്റെ മുഖവും കാണിച്ച് ട്രോളുകള്‍ ഉണ്ടാക്കുന്നതില്‍ സന്തോഷമുണ്ടാവുകയാണെങ്കില്‍ അതാകട്ടെ. സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.